Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വത്ത് നഷ്ടപ്പെടരുത്, ഭാര്യയെ സഹോദരനെ കൊണ്ട് സെക്സ് ചെയ്യിച്ചു!ഗതികെട്ട ഭാര്യ ചെയ്തത്...

ആണ്‍കുട്ടികള്‍ ഉണ്ടാകാന്‍ വേണ്ടിയായിരുന്നത്രേ യുവാവ് ഭാര്യയെ സഹോദരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്.

ദില്ലി: അനുജനുമായി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ യുവതി കുത്തിക്കൊന്നു. ആണ്‍കുട്ടികള്‍ ഉണ്ടാകാന്‍ വേണ്ടിയായിരുന്നത്രേ യുവാവ് ഭാര്യയെ സഹോദരനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചത്. ഇതിലൂടെ സ്വത്തുക്കള്‍ പുറത്ത് പോകരുതെന്നും ഇയാള്‍ പദ്ധതി ഇട്ടു.

പീഡനം സഹിയ്ക്ക വയ്യാതെയാണ് സഹോദരന്റെ സഹായത്തോടെ ഭര്‍ത്താവിനെ കുത്തിക്കൊന്നതെന്ന് യുവതി പോലീസില്‍ മൊഴി നല്‍കി.

ആണ്‍കുട്ടി വേണം

10 വര്‍ഷം മുമ്പാണ് യുവാവും യുവതിയും വിവാഹിതരായത്. ഇവര്‍ക്ക് ഒരു മകളും ഉണ്ട്. എന്നാല്‍ പീന്നീട് യുവതി ഗര്‍ഭം ധരിച്ചത് എല്ലാം പെണ്‍കുട്ടികളെ തന്നെ ആയിരുന്നു. ഇത് മനസ്സിലാക്കിയ ഭര്‍ത്താവ് ഇവരെ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി. സ്വത്തുക്കള്‍ സംരക്ഷിക്കാന്‍ ഒരു ആണ്‍കുട്ടിയെ ആയിരുന്നു ഭര്‍ത്താവിന് വേണ്ടത്.

സെക്സിന് നിർബന്ധിച്ചു

ആണ്‍കുട്ടിയെ ഗര്‍ഭം ധരിയ്ക്കാനും സഹോദരന്‍ മറ്റൊരു വിവാഹം കഴിച്ച് സ്വത്ത് ഭാഗം വയ്ക്കുന്നത് ഒഴിവാക്കാനും ഇയാള്‍ കണ്ട് പിടിച്ച പോം വഴി എന്തെന്നോ...സ്വന്തം ഭാര്യയുമായി സഹോദരനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുത്തുക. രണ്ട് പേര്‍ക്കും കൂടി ഒരു ഭാര്യ മതിയെന്നായിരുന്നു ഇയാളുടെ നിലപാട്.

ഭീഷണി

സഹോദരനുമായി ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കില്‍ യുവതി വേശ്യാലയത്തില്‍ കൊണ്ടുപോയി വില്‍ക്കും എന്നായിരുന്നു ഭര്‍ത്താവിന്റെ ഭീഷണി. എതിര്‍ത്ത സഹോദരനേയും ഭീഷണിപ്പെടുത്തി, ഇയാള്‍ക്ക് നല്‍കിയ പണം ഉടന്‍ തിരികെ തരണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ യുവാവ് പെട്ടു.

നിരീക്ഷിയ്ക്കും

സഹോദരനേയും ഭാര്യയേയും നിര്‍ബന്ധിച്ച് മുറിയിലേക്ക് അയയ്ക്കും. ഇവരുവരും തന്നെ പറ്റിയ്ക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ ലൈംഗിക രംഗങ്ങള്‍ ഇയാള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. ഉടന്‍ ഒരു ആണ്‍കുട്ടി വേണമെന്നതാണ് ഇയാളുടെ ആവശ്യം.

ഗതികെട്ടപ്പോള്‍

ഭര്‍ത്താവിന്റെ പീഡനത്താല്‍ ഗതി കെട്ടതിനെ തുടര്‍ന്നാണ് നാട്ടിലുള്ള സഹോദരനെ വിളിച്ച് വരുത്തി കൊലപാതകം ആസൂത്രണം ചെയ്തതെന്ന് യുവതി പറയുന്നു. രാത്രി ഭര്‍ത്താവിന് കൊടുത്ത ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലക്കി കൊടുത്ത്, മയക്കി കിടത്തി. അതിന് ശേഷം സഹോദരനെ വിളിച്ച് വരുത്തി കുത്തിക്കൊന്നു.

പോലീസിനോട്

ഭര്‍ത്താവ് കൊല്ലപ്പെട്ടെന്ന് പോലീസ് സ്‌റ്റേഷേനിലേക്ക് വിളിച്ച് പറഞ്ഞതും യുവതി തന്നെയാണ്. രാത്രി ഭര്‍ത്താവിനൊപ്പം അത്താഴം കഴിക്കാന്‍ ചില സുഹൃത്തുക്കള്‍ എത്തിയിരുന്നെന്നും, ഇവര്‍ സംസാരിച്ച് ഇരിയ്ക്കുന്നത് കണ്ടാണ് ഉറങ്ങാന്‍ കിടന്നത്, പക്ഷേരാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് മരിച്ച് കിടക്കുന്നതാണ് കണ്ടതെന്നും യുവതി പോലീസില്‍ മൊഴി നല്‍കി.

സിസിടിവിയില്‍

അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി പരിശോധിച്ച പോലീസ് ഒരാള്‍ യുവതിയുടെ വീട്ടിലേക്ക് പുലര്‍ച്ചയോടെ പോകുന്നത് കണ്ടു. ഇത് യുവതിയുടെ സഹോദരന്‍ ആണെന്നും മനസ്സിലാക്കി. ഇതേ തുടര്‍ന്നാണ് യുവതി കുറ്റം സമ്മതിച്ചത്.

കസ്റ്റഡിയിൽ

പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച യുവതി ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ആണ്. കൊലയ്ക്ക് സഹായിച്ച സഹോദരനായി തെരച്ചിൽ തുടരുന്നു.

കുഞ്ഞ്

യുവതിയുടെ 5 വയസ്സുള്ള കുഞ്ഞ് ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണയിൽ ആണ്. ഭർത്താവിന്റെ വീട്ടുകാർക്ക് കുഞ്ഞിനെ വിട്ട് നൽകില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്.

ഒരു കുഞ്ഞിനെ കൊന്നു

ഭർത്താവിനെ കുറിച്ച് യുവതി പറയുന്ന കാര്യങ്ങൾ കേട്ടാൽ ഞെട്ടും. ഇവർക്ക് മറ്റൊരു പെൺകുഞ്ഞ് കൂടി ഉണ്ടായിരുന്നത്രേ... എന്നാൽ കുഞ്ഞിന് ഭക്ഷണം നൽകാൻ യുവാവ് സമ്മതിച്ചില്ല. തുടർന്ന് പോഷകാഹാര കുറവിനെ തുടർന്ന് കുഞ്ഞ് മരിയ്ക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+