പ്രണയത്തെ എതിര്‍ത്ത അമ്മയെ മകള്‍ കൊലപ്പെടുത്തി
പട്യാല: തന്റെ പ്രണയത്തെ എതിര്‍ത്ത അമ്മയെ മകള്‍ കൊലപ്പെടുത്തി. പട്യാലയിലെ മുബാറ്കപൂര്‍ കമ്പോവന്‍ വില്ലേജിലാണ് സംഭവം. 22 കാരിയായ സോണിയയാണ് തന്റെ അമ്മയായ ശകുന്തള ദേവി(50)യെ കാമുകന്റെ സഹായത്തോടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.
സോണിയയും കുല്‍വീന്ദര്‍ എന്ന യുവാവുമായി നാളുകളായി പ്രണയത്തിലായിരുന്നു. ദേവിയ്ക്ക് ഈ ബന്ധത്തില്‍താല്‍പര്യം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ അഞ്ചിന് കുല്‍വീന്ദറിന്റെ സഹായത്തോടെ സോണിയ ശകുന്തളദേവിയെ കൊലപ്പെടുത്തുകയായിരുന്നു.

കുല്‍വീന്ദര്‍ ദേവിയുടെ കൈയ്കള്‍ ബലമായി പിടിച്ചു അപ്പോള്‍ സോണിയ കഴുത്ത് ഞെരുക്കി ശകുന്തളദേവിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ശകുന്തളദേവിയുടെ ശരീരം സോണിയ തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാല്‍ . തുടര്‍ന്ന് കത്തിയ മൃതശരീരം സോണിയ വീട്ടിലെ മുറിക്കുള്ളില്‍ അടച്ചു വയ്ക്കുകയായിരുന്നു.
സഹോദരനായ സോഹന്‍ വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയതുന്നത്. ശകുന്തളദേവിയെ കാണത്തത് ആരാഞ്ഞപ്പോള്‍ അമ്മ പണവുമായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി എന്നായിരുന്നു സോണിയയുടെ മറുപടി. തുടര്‍ന്ന് സോഹന്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സോണിയയുടെ വാക്കുകളില്‍ സംശയം തോന്നിയ പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്ത് വരുന്നത്.












Click it and Unblock the Notifications