കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭര്‍ത്താവിന്റെ വീട്ടില്‍ ടോയ്‌ലെറ്റില്ല, ഭാര്യ പിണങ്ങിപ്പോയി

Google Oneindia Malayalam News

പട്‌ന: സംതൃപ്തമായ ദാമ്പത്യ ജീവിതത്തില്‍ ടോയ്‌ലെറ്റുകള്‍ക്കുള്ള പങ്ക് എത്ര വലുതാണ് എന്ന് ബിഹാര്‍ സ്വദേശിയായ രാകേഷ് ശര്‍മയ്ക്ക് ഇപ്പോള്‍ മനസിലായിട്ടുണ്ടാകും. എന്താണ് സംഭവം എന്നല്ലേ, ശര്‍മയുടെ വീട്ടില്‍ ശൗചാലയം നിര്‍മിച്ചില്ല എന്ന കാരണം പറഞ്ഞ് ഭാര്യ പിണങ്ങിപ്പോയി, അത്ര തന്നെ. വെറുതെ പിണങ്ങിപ്പോകുക മാത്രമല്ല, ഭര്‍ത്താവിനെക്കൊണ്ട് ശൗചാലയം കെട്ടിക്കണമെന്ന് പോലീസിനോട് പോയി അഭ്യര്‍ഥിക്കുകയും ചെയ്തു മിടുക്കിയായ ഈ ഭാര്യ.

ബിഹാറിലെ പട്‌നയ്ക്കടുത്ത് ബിക്രമിലെ ബബ്ലി ദേവി എന്ന 20 കാരിയാണ് കഥാനായിക. ശൗചാലയം കെട്ടാതെ തിരിച്ചുവരുന്ന പ്രശ്‌നമില്ല എന്ന് പറഞ്ഞാണ് ബബ്ലി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയത്. ഭര്‍ത്താവിനെതിരെ വനിതാ പോലീസ് സ്‌റ്റേഷനില്‍ പരാതിയും എഴുതി നല്‍കിയിട്ടുണ്ട് ബബ്ലി. ഒരു വര്‍ഷമായി ശൗചാലയം നിര്‍മിക്കാനായി താന്‍ ഭര്‍ത്താവിനോട് പറയുന്നു.

bihar-map

കഴിഞ്ഞ വര്‍ഷമാണ് രാകേഷ് ശര്‍മയും ബബ്ലിയും വിവാഹിതരായത്. ഉടന്‍ തന്നെ വീട്ടില്‍ ശൗചാലയം കെട്ടാം എന്നായിരുന്നു ശര്‍മയുചെ ഉറപ്പ്. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഇത് വൃത്തിയുടെയും വെടിപ്പിന്റെയും പ്രശ്‌നമാണ് എന്നാണ് ബബ്ലി പറയുന്നത്. ബഹുമാനത്തിന്റെ കൂടി വിഷയമാണിത്. അച്ഛനമ്മമാരുടെ പിന്തുണയും ഇക്കാര്യത്തില്‍ ബബ്ലിക്കൊപ്പമുണ്ട്.

ആദ്യം വീട്ടില്‍ ഒരു ശൗചാലയം നിര്‍മ്മിക്ക്. എന്നിട്ട് മാത്രമേ മകള്‍ തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കൂ എന്നാണ് ബബ്ലിയുടെ മാതാപിതാക്കള്‍ ശര്‍മയോട് പറഞ്ഞിരിക്കുന്നത്. ഓരോ വീട്ടിലും ശൗചാലയം വേണം. പ്രാഥമിക കാര്യങ്ങള്‍ വെളിയില്‍ പോയി സാധിക്കേണ്ടി വരുന്നത് ഓരോ സ്ത്രീയുടെയും നാണക്കേടാണ്.

English summary
Woman leaves husband's house for lack of toilet in Bihar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X