കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അർബുദമാണെന്ന് പറഞ്ഞ് തട്ടിപ്പ്, യുവതി അറസ്റ്റിൽ !!! ഫേസ്ബുക്കിലൂടെ സ്വരൂപിച്ചത് ലക്ഷങ്ങൾ

ഗോ ഫണ്ട് സാമിയ എന്ന പേരിൽ ഒരു ഫേസ്ബുക്ക് ക്യാമ്പയില്‍ സാമിയ നടത്തിയിരുന്നു.

  • By മരിയ
Google Oneindia Malayalam News

ഹൈദരബാദ്: അര്‍ബുദ രോഗി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ഹൈദരാബാദ് സ്വദേശിയായ 22കാരിയാണ് അറസ്റ്റിലായത്. ഇവര്‍ക്ക് പണം നല്‍കി സഹായിക്കാനെത്തിയവര്‍ നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലാവുന്നത്.

അര്‍ബുദ രോഗിയെന്ന്

അര്‍ബുദ രോഗിയെന്ന പേരിലാണ് 22കാരിയായ സാമിയ അബ്ദുള്‍ ഹഫീസ തട്ടിപ്പ് നടത്തിയത്. ഗോ വണ്ട് സാമിയ എന്ന പേരില്‍ ഫേസ്ബുക്ക് പേജും ഇതിനായി തുടങ്ങിയിരുന്നു.

തുടക്കം

സാമിയയുടെ അച്ഛന് അര്‍ബുദം ബാധിച്ചിരുന്നു. അപ്പോഴാണ് ഈ രോഗാവസ്ഥയെ കുറിച്ചും ചികിത്സാരീതികളെ കുറിച്ചും യുവതി അറിയുന്നത്. അച്ഛന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് തന്റേത് എന്ന പേരില്‍ യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഡോക്ടറേയും പറ്റിച്ചു

അച്ഛന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താനെന്ന പേരില്‍ രോഗാവസ്ഥ വിശദീകരിച്ച് കൊണ്ട് ഡോക്ടറുടെ വീഡിയോയും യുവതി പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഓപ്പറേഷന്‍ ആണെന്ന് കാണിയ്ക്കാന്‍ വേണ്ടി ഫോട്ടോകളും പോസ്റ്റ് ചെയ്തിരുന്നു.

ഗോ ഫണ്ട് സാമിയ

ഗോ ഫണ്ട് സാമിയ എന്ന പേരിൽ ഒരു ഫേസ്ബുക്ക് ക്യാമ്പയില്‍ സാമിയ നടത്തിയിരുന്നു. ഇതിലൂടെ 22 ലക്ഷം രൂപയാണ് യുവതി സമ്പാദിച്ചത്. ഓപ്പറേഷന്‍ നടത്താന്‍ പണം വേണം എന്ന് ആവശ്യപ്പെട്ട് പുതി ഫോട്ടോകള്‍ ഇടുകയും ചെയ്തിരുന്നു.

ഷോപ്പിംഗ് നടത്തി

ഓപ്പറേഷന് നടത്തി വിശ്രമത്തിലാണെന്ന് യുവതി പറഞ്ഞിരുന്ന സമയത്താണ് സമിയ ഷോപ്പിംഗ് നടത്തുന്നത് ചിലര്‍ കണ്ടത്. അവര്‍ ഇവരെ സാമ്പത്തികമായി സഹായിച്ചവരായിരുന്നു. തുടര്‍ന്ന് യുവതിയുടെ രോഗത്തെ കുറിച്ച് അന്വേഷിച്ചു.

ആശുപത്രിയുമായി ബന്ധപ്പെട്ടു

യുവതിയുടെ രോഗാവസ്ഥയെ കുറിച്ച് സംശയം തോന്നിയ ചിലര്‍ ആശുപത്രിയുമാി ബന്ധപ്പെട്ടു. അപ്പോഴാണ് സമിയ എന്ന പേരില്‍ ഒരു രോഗി ഇല്ലെന്നും യുവതി തട്ടിപ്പ് നടത്തുകയാണെന്നും വ്യക്തമായത്.

അറസ്റ്റ്

യുവതിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച ചിലര്‍ പോലീസ് പരാതി നല്‍കി. യുവതിയുടെ അക്കൗണ്ടിലേക്ക് എത്തിയ പണം പലപ്പോഴായി ഇവര്‍ പിന്‍വലിച്ചിരുന്നു.

English summary
Samiya claimed that she had brain cancer and needed money for surgery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X