വിധവപെന്‍ഷന്‍: 9വര്‍ഷം ഭര്‍ത്താവിനെ പൂട്ടിയിട്ടു

2004 ലാണ് ഭര്‍ത്താവായ ജഗത് സിംഗിനെ കാണാനില്ല എന്ന് പറഞ്ഞ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. ഇതിനുശേഷം ഭര്‍ത്താവ് മരണപ്പെട്ടു എന്ന് പറഞ്ഞ് മരണസര്‍ട്ടിഫിക്കറ്റും ഇവര്‍ ഉണ്ടാക്കിയെടുത്തിരുന്നത്രെ. ഭര്‍ത്താവിനെ പൂട്ടിയിട്ട് വര്‍ഷങ്ങളായി വിധവാ പെന്‍ഷന്‍ വാങ്ങിവന്നിരുന്ന ഇവരുടെ കള്ളിയാണ് അപ്രതീക്ഷിതമായി പുറത്തായത്.
ജഗത് സിംഗിന്റെയും ദാങ്കേശ്രീയുടെയും മകനാണ് സുനില്‍ കുമാര്‍. സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം അമ്മയുമായി വഴക്കിട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് കുറേയാളുകള്‍ വീട്ടില്‍ ഓടിക്കൂടിയിരുന്നു. ഇതിനിടയിലാണ് ചിലര്‍ക്ക് ജഗത് സിംഗ് വീട്ടിലുള്ളതായി സംശയം തോന്നിയത്. ഇവരിത് പോലീസില്‍ അറിയിച്ചു. അങ്ങിനെയാണ് വിധവാപെന്‍ഷന് വേണ്ടി ഭാര്യ കാണിച്ച ക്രൂരത പുറംലോകം അറിഞ്ഞത്.
58 കാരനായ ജഗത് സിംഗിനെ അവശനിലയിലാണ് പോലീസ് കണ്ടെടുത്തത്. അച്ഛന്‍ മരിച്ചതായി പ്രചരിപ്പിച്ചാല്‍ ജോലി കിട്ടും എന്നതിനാല്‍ മകനും ദാങ്കേശ്രീയുടെ കൂടെ നിന്നു. ഇയാള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ജഗത് സിംഗിന്റെ ഭാര്യയ്ക്കും മകനുമെതിരെ പോലീസ് കേസെടുത്തു.












Click it and Unblock the Notifications