കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടമാനഭംഗത്തിനിരയാക്കി ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞു, യുവതിയ്ക്ക് കാല് നഷ്ടമായി

  • By Sandra
Google Oneindia Malayalam News

വരാണസി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച് പീഡിപ്പിച്ച് ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ 35കാരിയ്ക്ക് കാല്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ മോ ജില്ലയിലാണ് സംഭവം.

കാവേരി പ്രശ്‌നം: കത്തിച്ചത് 42 ബസുകള്‍, 22 കാരിയ്ക്ക് ലഭിച്ച പ്രതിഫലം ഞെട്ടിയ്ക്കുന്നത്!!!കാവേരി പ്രശ്‌നം: കത്തിച്ചത് 42 ബസുകള്‍, 22 കാരിയ്ക്ക് ലഭിച്ച പ്രതിഫലം ഞെട്ടിയ്ക്കുന്നത്!!!

ജോന്‍പൂരിലെ ഷാഗഞ്ചില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടെ തംസ പാസഞ്ചര്‍ ട്രെയിനില്‍ വച്ചാണ് സ്ത്രീയെ ഒരു സംഘം ആക്രമിക്കുന്നത്. ട്രെയിനില്‍ വച്ച് മോഷ്ടാക്കള്‍ പേഴ്‌സ് കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പെണ്‍കുട്ടിയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം ഉത്തര്‍പ്രദേശിലെ ബറൈലിയിലായിരുന്നു.

നിറയെ പെരുമ്പാമ്പുകളുള്ള കൂട്ടിലേക്ക് ചാടിയ ആള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്- വീഡിയോ കാണൂനിറയെ പെരുമ്പാമ്പുകളുള്ള കൂട്ടിലേക്ക് ചാടിയ ആള്‍ക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്- വീഡിയോ കാണൂ

വീട്ടിലേയ്ക്കുള്ള യാത്രക്കിടെ

ജോന്‍പൂരിലെ ഷാഗഞ്ചില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുകയായിരുന്ന 35കാരിയാണ് ഞായറാഴ്ച രാത്രി പാസഞ്ചര്‍ ട്രെയിനില്‍ വച്ച് കൂട്ടമാനഭംഗത്തിനിരയാക്ക ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞത്.

ആശുപത്രിയില്‍

പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ഖുര്‍ഹാട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയ വനിതയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വരാണസിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സ്ത്രീയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

പീഡനം സ്ഥിരീകരിച്ചില്ല

ഓടുന്ന ട്രെയിനില്‍ നിന്ന് വീണ യുവതിയ്ക്ക് കാല്‍ നഷ്ടമായെന്നാണ് റെയില്‍വേ പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

വിവസ്ത്രയായിരുന്നു

വിവസ്ത്രയായ നിലയില്‍ കസാക്കുര്‍ദ്ദ് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് ഗ്രാമവാസികളാണ് യുവതിയെ കണ്ടെത്തിയത്. എന്നാല്‍ പീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 റെയില്‍വേ കുറ്റൃത്യങ്ങള്‍

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം റെയില്‍ വേയ്ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ അമ്പത് ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് 2015ലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 39,239 കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മഹാരാഷ്ട്രയില്‍

ട്രെയിന്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് മഹാരാഷ്ട്രയിലാണ്.

English summary
oman loses leg, thrown out of train after being gang-raped. The woman admited in a hospital at Varanasi for treatment.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X