മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതിന് 28 കാരി ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഫോണ്‍ നഷ്ടപ്പെട്ടതിന് അമ്മ വഴക്ക് പറഞ്ഞ ദുഖത്തില്‍ 28 കാരി ആത്മഹത്യ ചെയ്തു. സുല്‍ത്താന ബീഗം എന്ന ബ്യൂട്ടിഷനാണ് ബുധനാഴ്ച രാത്രി വീട്ടില്‍ തൂങ്ങി മരിച്ചത്.
ഒരു മാസത്തിന് മുന്‍പ് സുല്‍ത്താന വാങ്ങിയ മൊബൈല്‍ ഫോണ്‍ ബുധനാഴ്ച യാത്രക്കിടയില്‍ നഷ്ടപ്പെട്ടു. ഫോണ്‍ നഷ്ടപ്പെട്ടതിന് അമ്മ വഴക്ക് പറഞ്ഞതില്‍ വിഷമം സഹിക്കാതെയാണ് സുല്‍ത്താന ആത്മഹത്യ ചെയ്തത്.

ഷാലിബന്ദ എന്ന സ്ഥലത്ത് ബ്യൂട്ടിപാര്‍ലര്‍ നടത്തി വരുകയായിരുന്നു സുല്‍ത്താന. പിതാവിന്റെ മരണത്തിന് ശേഷം അമ്മയോടൊപ്പമാണ് താമസിക്കുന്നത്.
ബുധനാഴ്ച രാത്രി അമ്മയ്‌ക്കൊപ്പം വീടിന് പുറത്തിരുന്ന് സംസാരിക്കുകയായിരുന്ന സുല്‍ത്താന കറന്റ് പോയപ്പോള്‍ റൂമിലേക്ക് പോയി. പിന്നാട് കറന്റ് വന്നതിന് ശേഷം ഷാളില്‍ തൂങ്ങി മരിച്ച സുല്‍ത്താനെയാണ് അമ്മ കണ്ടത്.












Click it and Unblock the Notifications