Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയേയും കാമുകനേയും നാട്ടുകാര്‍ പിടികൂടി തലമൊട്ടയടിച്ചു

അലഹബാദ്: അവിഹിതബന്ധം ആരോപിച്ച് വീട്ടമ്മയേയും യുവാവിനേയും നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു. വീട്ടമ്മയുടെ ടെ തല പൂര്‍ണമായും മൊട്ടയടിച്ച് നാട്ടുകാര്‍ യുവാവിന്റെ മീശയുടെ പകുതിയും തലമുടിയുടെ പകുതിയും മൊട്ടയടിച്ചു.കൗശാംബി ജില്ലയിലാണ് സംഭവം.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണ് യുവതി . ഭര്‍തൃ പിതാവും ഒരു കൂട്ടം നാട്ടുകാരും ചേര്‍ന്നാണ് യുവതിയേയും യുവാവിനെയും കൈയ്യേറ്റം ചെയ്തത്. ഭര്‍തൃപിതാവിനെതിരെ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി . പരാതിയെത്തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ടാലറിയാവുന്ന മറ്റ് അഞ്ച് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട് .

Attack, Woman

അമ്മായി അച്ഛനും രണ്ട് മക്കള്‍ക്കുമൊക്കം ബാദേ ഗ്രാമത്തിലാണ് യുവതിയുടെ താമസം. ഭര്‍ത്താവ് ബീഹാറില്‍ ഇഷ്ടിപ്പണി ചെയ്യുകയാണ്. ഭര്‍തൃ ഗൃഹത്തില്‍ നിന്നും യുവതി ഇടയ്ക്കിടെ തന്റെ വീട്ടിലേയ്ക്ക് പോകാറുണ്ട്. അങ്ങനെ തന്റെ നാട്ടില്‍ തന്നെയുള്ള യുവാവുമായി യുവതി അടുപ്പത്തിലാവുകയായിരുന്നു .

അടുപ്പം വളര്‍ന്നതോടെ യുവാവ് യുവതിയെ തിരഞ്ഞ് ഭര്‍തൃഗൃഹത്തില്‍ എത്താന്‍ തുടങ്ങി . മൂന്ന് വര്‍ഷത്തോളമായി ഇരുവരും പരിചയത്തിലായിട്ട്. ഇത്തരത്തില്‍ യുവതിയെ കാണാനെത്തിയപ്പോഴാണ് രണ്ട് പേരേയും നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തത് .

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+