ഭര്‍ത്താവിനെ ഉപേക്ഷിച്ച് മുങ്ങി...യുവതിയെയും കാമുകനെയും നാട്ടുകാര്‍ നഗ്നരാക്കി കെട്ടിയിട്ടു...
ഉദയ്പൂര്‍: ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും നാട്ടുകാര്‍ നഗ്നരാക്കി കെട്ടിയിട്ടു. രണ്ട് ദിവസമാണ് ഭര്‍ത്താവിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ യുവതിയെയും കാമുകനെയും നഗ്നരാക്കി കെട്ടിയിട്ടത്. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം നടന്നത്.
കാമുകനൊത്ത് യുവതി മുങ്ങിയതില്‍ പ്രകോപിതനായ യുവതിയുടെ ഭര്‍ത്താവ് ഭന്‍വാല്‍ ലാല്‍ മീന നാട്ടുകാരെ കൂട്ടി ഇരുവരെയും പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ നഗ്നരാക്കി ഒരു തൂണില്‍ കെട്ടിയിട്ടു. യുവതിയുടെയും കാമുകന്റെയും നഗ്ന ചിത്രങ്ങളെടുത്ത് സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിച്ചു.

ഈ അക്രമമെല്ലാം അരങ്ങേറിയത് പ്രദേശത്തെ സര്‍ക്കാര്‍ ഓഫീസിനും സ്കൂളിനുമടുത്താണ്. എന്നാല്‍ സംഭവമറിഞ്ഞിട്ടും ഉദ്യോഗസ്ഥരോ അധ്യാപകരോ വിവരം പോലീസില്‍ അറിയിക്കാന്‍ തയ്യാറായില്ലെന്നതാണ് ഞെട്ടിപ്പിക്കുന്നത്. നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പോലീസും വിഷയത്തിലിടപെട്ടത്.
സംഭവമറിഞ്ഞ് യുവതിയുടെ കാമുകന്റെ ബന്ധുക്കള്‍ സ്ഥലത്തെത്തിയെങ്കിലും നാട്ടുകാര്‍ യുവാവിനെ അഴിച്ച് വിടാന്‍ തയ്യാറായില്ല. 80,000 രൂപ നല്‍കിയതിന് ശേഷമാണത്രേ യുവാവിനെ കെട്ടഴിച്ച് വിട്ടത് യുവാവിന്റെ ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.
നാട്ടുകാരോട് പോലീസ് ചര്‍ച്ച നടത്തിയതിന് ശേഷമാണ് യുവതിയെ മോചിപ്പിക്കാനായത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ഭന്വാല്ലാലിനെ അടക്കം 13 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്ത്രീകളുള്‍പ്പടെയുള്ളവര്‍ക്കെതിരെ കേസെടുത്തതോടെ ഉദയ്പൂരില്‍ നാട്ടുകാര്‍ പോലീസിനെതിരെ തിരിഞ്ഞു. ഇതോടെ എസ്പി അടക്കമുള്ള പോലീസ് സംഘം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്.
അതേസമയം നാട്ടുകാര്‍ നിയമം കയ്യിലെടുത്തിട്ടും ഒരു സ്ത്രീയ്ക്ക് നേരെ അതിക്രമമുണ്ടായിട്ടും അടിയന്തര നടപടിയെടുക്കാത്ത പോലീസ് നിലപാടിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications