Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിമുറിക്കല്‍ ദുരൂഹത; യുവതിയെ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും കൊലപ്പെടുത്തി; ഞെട്ടിക്കുന്ന കൊലപാതകം

മുടിമുറിക്കല്‍ ദുരൂഹത ആരോപിച്ചാണ് യുവതിയെ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയത്.

റാഞ്ചി: ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ടം അക്രമം നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുന്ന ഉത്തരേന്ത്യയില്‍ നിന്നും സമാനരീതിയില്‍ യുവതിയെ മര്‍ദ്ദിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഇത്തവണ മുടിമുറിക്കല്‍ ദുരൂഹത ആരോപിച്ചാണ് യുവതിയെ കല്ലെറിഞ്ഞും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയിലാണ് സംഭവം.

പ്രദേശത്ത് പെണ്‍കുട്ടികളുടെ മുടിമുറക്കലുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. പ്രേതബാധയും മന്ത്രവാദവുമൊക്കെ സംഭവത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇതിനിടയില്‍ സംശയാസ്പദമായി കണ്ടവരെ ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. നാലുപേരടങ്ങുന്ന യാചക സംഘത്തെ രാധാനഗറില്‍വെച്ചാണ് ആക്രമിച്ചത്.

04-1454568355-ghost-in-night-20-1503197482.jpg -Properties


ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒമ്പതുകാരന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ മുടിമുറിക്കുന്നത് ഇവരാണെന്നും ഇവര്‍ മന്ത്രവാദം നടത്തുന്നു എന്നുമൊക്കെ ആരോപിച്ച് ജനക്കൂട്ടം കല്ലെറിയുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

ഈ മാസം ആദ്യം ആഗ്രയിലും സമാനരീതിയിലുള്ള കൊലപാതകമുണ്ടായിരുന്നു. അറുപത് വയസുള്ള ദളിത് സ്ത്രീയെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഉറങ്ങുന്ന പെണ്‍കുട്ടികളുടെ മുടിമുറിക്കുന്നു എന്നായിരുന്നു ആരോപണം. ദില്ലി, രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറോളം കേസുകളാണ് പെണ്‍കുട്ടികളുടെ മുടി മുറിച്ചതുമായി ബന്ധപ്പെട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+