സുന്ദരന്മാരെ കുടുക്കാന്‍ വ്യാജ ബലാത്സംഗ പരാതി നല്‍കിയ 22 കാരി ജയിലിലേയ്ക്ക്...
ലണ്ടന്‍: വ്യാജ ബലാത്സംഗ പരാതി നല്‍കിയ യുവതിയ്ക്ക് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കാന്‍ സാധ്യത. രണ്ട് യുവാക്കള്‍ തന്നെ പീഡിപ്പിച്ചുവെന്ന പരാതിയാണ് യുവതിയെ വെട്ടിലാക്കിയത്. ടാക്‌സി ഡ്രൈവറായ കംഫേര്‍ട്ട് ഇന്യൂസ (22)യാണ് പരാതി നല്‍കി വെട്ടിലായത്. തന്റെ ടാക്‌സിയില്‍ സഞ്ചരിച്ച രണ്ട് യുവാക്കള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് ഇന്യൂസ പരാതി നല്‍കിയത്.
ലണ്ടനിലെ ലിവര്‍പൂള്‍ സ്വദേശിയാണ് ഇന്യൂസ. ഒരു നൈറ്റ് കഌബ്ബിലേ്ക്ക് ടാക്‌സിവിളിച്ച രണ്ട് യുവാക്കള്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് ഇന്യസയുടെ പരാതി. എന്നാല്‍ തങ്ങളെ കബളിപ്പിയ്ക്കാനും വെട്ടിലാക്കാനും പെണ്‍കുട്ടി നടത്തിയ ശ്രമമാണ് ബലാത്സംഗ പരാതിയെന്ന് യുവാക്കള്‍ പറഞ്ഞു. ഇത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ റെക്കോര്‍ഡിംഗും പൊലീസിന് ലഭിച്ചു.

പരാതിക്കാരിയുടെ ആരോപണം ശരിയാണോ എന്നറിയാന്‍ ഫോറന്‍സിക് ടെസ്റ്റിനും യുവാക്കളെ പൊലീസ് വിധേയരാക്കി. ഇതിനായി യുവാക്കളുടെ കൈയ്യില്‍ നിന്നും വാങ്ങിയത് മൂവായിരം പൗണ്ടാണ്. പരിശോധനയുടെ ഫലവും നെഗറ്റീവായതോടെ യുവതി കള്ളത്തരം കാട്ടിയതാണെന്ന് ഏറെക്കുറെ വ്യക്തമായി. ഇതോടെ യുവതിയെ ശിക്ഷിയ്ക്കാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. മൂന്ന് കൊല്ലമെങ്കിലും യുവതിയ്ക്ക് തടവില്‍ കഴിയേണ്ടി വരുമെന്നാണറിയുന്നത്.












Click it and Unblock the Notifications