• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൈവേയില്‍ അമ്മയും മകളും പീഡനത്തിനിരയായി; ഉന്നത പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍!!!

  • By Sandra

ദില്ലി

: അമ്മയെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയും ഹൈവേയ്ക്ക് സമീപത്തുവെച്ച് കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോസ്ഥന് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ ബുലാന്ദ്ഷഹര്‍ ഹൈവേയ്ക്ക് സമീപത്തുവച്ച് കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘത്തെ കൊള്ളസംഘം ആക്രമിച്ചതിനെ തുടര്‍ന്നാണ് നടപടി. അമ്മയെയും 13 കാരിയായ മകളെയും വലിച്ചിഴച്ചുകൊണ്ടുപോയ സംഘം കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു.

Read also: സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

കാറിലുണ്ടായിരുന്നവരെ കെട്ടിയിട്ട കൊള്ളസംഘം ഇവരുടെ പക്കലുണ്ടായിരുന്ന പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവയും കവര്‍ന്നെടുത്തിട്ടുണ്ട്. അഞ്ച് പേരുള്‍പ്പെട്ട സംഘമാണ് സംഭവത്തിന് പിന്നില്‍. പോലീസ് ഔട്ട്‌പോസ്റ്റിന് 100 മീറ്റര്‍ അകലത്തിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി കുടുംബസമേതം നോയിഡയില്‍ നിന്ന് ഷാജഹാന്‍പൂരിലേക്കുള്ള യാത്രക്കിടെ ബുലാന്ദ്ഷഹറില്‍ വെച്ചായിരുന്നു സംഭവം.

Read also: ആറ് വയസ്സുകാരിയെ വിവാഹം കഴിച്ച വൃദ്ധമുസ്ലിം പുരോഹിതന്‍ അറസ്റ്റില്‍, ബാലവിവാഹം ഇപ്പോഴും നടക്കുന്നു!!!

മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ട് കാര്‍ തകര്‍ത്ത ശേഷം സ്ത്രീകളുള്‍പ്പെടെയുള്ളവരെയും കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. ഇതിനിടെ രക്ഷപ്പെട്ട കുടുംബാംഗമാണ് പിറ്റേ ദിവസം വിവരം പോലീസില്‍ അറിയിച്ചത്. കുറ്റക്കാരെ കണ്ടെത്തുന്നതിനായി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.

Read also:സാക്കിര്‍ നായിക്കിന്റെ അജന്‍ഡ സമാധാനമല്ല, തെളിവുകള്‍ ഇതാ..

English summary
A woman and her 14-year-old daughter were robbed and gang-raped near the highway in Uttar Pradesh's Bulandshahr.Family members tied with rope and robbed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more