കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബ എന്നെ പീഡിപ്പിച്ചു!! ചിത്രങ്ങളെടുത്തു!! യുവതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കും!! വീഡിയോ

ഒരു വര്‍ഷത്തോളം അയാള്‍ തന്നെ ചൂഷണം ചെയ്തതായി ഇവര്‍ പറഞ്ഞു

  • By Sooraj
Google Oneindia Malayalam News

ചണ്ഡീഗഡ്: ഹരിയാനയില്‍ തനിക്കു ദിവ്യശക്തിയുണ്ടെന്ന് അവകാശപ്പെട്ട് വ്യാജ സിദ്ധന്‍ ഭര്‍തൃമതിയെ പീഡിപ്പിക്കും ബ്ലാക്‌മെയില്‍ ചെയ്യുകയും ചെയ്തു. യുവതി തന്നെയാണ് ഇയാള്‍ക്കെതിരേ പരാതിയുമായി രംഗത്തുവന്നത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്.

പ്രതി ബാബ ലളിതാനന്ദ്

ബാബ ലളിതാനന്ദാണ് തന്നെ പീഡിപ്പിച്ച ആ 'സ്വാമി'യെന്നു യുവതി വെളിപ്പെടുത്തി. 2016ലായിരുന്നു സംഭവം നടന്നത്.

ബലാല്‍സംഗം

സ്വന്തം വീട്ടില്‍ വച്ചാണ് ബാബ തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. തന്നെ മയക്കിക്കിടത്തിയ ശേഷം ബാബ ബലാല്‍സംഗം ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇതിന്റെ ചിത്രങ്ങളും അയാള്‍ എടുത്തതായി യുവതി വ്യക്തമാക്കി.

ഭീഷണിപ്പെടുത്തി

സംഭവത്തെക്കുറിച്ച് പുറത്തുപറഞ്ഞാല്‍ ഭര്‍ത്താവിനെയും കുട്ടികളെയും കൊലപ്പെടുത്തുമെന്ന് ബാബ ഭീഷണി മുഴക്കിയതായും യുവതി പറഞ്ഞു.

ബ്ലാക്‌മെയില്‍ ചെയ്തു

അശ്ലീല ഫോട്ടോകള്‍ കാണിച്ച് പിന്നീട് ഒരു വര്‍ഷത്തോളം അയാള്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്തതായി യുവതി വെളിപ്പെടുത്തി. സാമ്പത്തികമായും ശാരീരികമായും അയാള്‍ തന്നെ ചൂഷണം ചെയ്തതായും ഇവര്‍ പറഞ്ഞു.

സ്വര്‍ണവുമായി മുങ്ങി

10 ലക്ഷം രൂപയോളം വില വരുന്ന തന്റെ സ്വര്‍ണാഭരണങ്ങളുമായി ബാബ മുങ്ങിയതോടെയാണ് യുവതി പരാതിയുമായി രംഗത്തുവന്നത്. ഇയാള്‍ക്കെതിരേ ഹരിയാന പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

English summary
Baba Lalitananda raped me says one woman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X