വീട്ടിലെത്തിയ ആമസോൺ ഡെലിവറി ബോയ് ഹിപ്നോടൈസ് ചെയ്തു; പീഡിപ്പിച്ചു... പരാതിയുമായി യുവതി!
നോയിഡ: ഹിപ്നോടൈസ് ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്. 43 കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുപ്പത് കാരനായ ഡെലിവെറി ഏജന്റ് പീഡിപ്പിച്ചെന്നാണ് യുവതി പരാതിയിൽ പറയുന്നത്. ആമസോൺ ഡെലിവറി ബോയ് ആണ് യുവതിയെ പീഡിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്.
മടക്കിക്കൊടുക്കാനുള്ള സാധനം ഏറ്റുവാങ്ങാനാണ് ഇയാൾ യുപിയിലെ നോയിഡയിലുള്ള യുവതിയുടെ ഫ്ലാറ്റിലെത്തിയത്. അഞ്ച് ബോക്സുകൾ മടക്കി അയക്കാനുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. സ്ത്രീ ഉപഭോക്തൃ സേവന കേന്ദ്രത്തിൽ വിളിച്ച് പരാതിപ്പെട്ടതിന് പിന്നാലെ ഇയാൾ തിരിച്ചുപോവുകയായിരുന്നു.

എന്നാൽ പീന്നീട് യുവാവ് തിരിച്ചെത്തുകയും അഞ്ച് പെട്ടിയും എടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാൽ ഇതിന് തയ്യാറായില്ല. ഈ സമയത്ത് യുവാവ് ഹിപ്നോടൈസ് ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്. ബോധം വന്ന സമയത്ത് യുവാവ് പാന്റ്സ് അഴിച്ച് തനിക്ക് അഭിമുഖമായി നിൽക്കുന്നതാണ് കണ്ടതെന്നും, സഹായത്തിനായി അലറിവിളിച്ചെന്നും പരാതിയിൽ പറയുന്നു.
ഭുന്ദേന്ദ്ര പാൽ എന്നയാൾക്കെതിരെ ഐപിസി 376, 511 വകുപ്പുകൾ പ്രകാരം കേസെടുത്തു. ഉപഭോക്താവിന്റെ സുരക്ഷയാണ് ആമസോണിന് ഏറ്റവും പ്രാധാന്യമെന്നും ഈ സംഭവം ആശങ്കപ്പെടുത്തുന്നുമെന്നുമാമ് ആമസോൺ വ്യക്തമാക്കിയത്. യുവാവിനെ യുവതി മർദ്ദിച്ചെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications