പന്തയത്തിൽ പണം തീർന്നു; ഭാര്യയെ പണയം വെച്ചു, സുഹൃത്തും ബന്ധുവും ബലാത്സംഗം ചെയ്തു
ലഖ്നൗ: മദ്യ ലഹരിയിലായിരുന്ന യുവാവ് ഭാര്യയെ വെച്ച് പന്തം വെച്ചെന്ന് റിപ്പോർട്ട്. ഒടുവിൽ യുവതി നേരിടേണ്ടി വന്നത് കൂട്ട ബലാത്സംഗം. ഉത്തർപ്രദേശിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മദ്യപിച്ച് സുഹൃത്തിനും ബന്ധുവിനുമൊപ്പം യുവതിയുടെ ഭർത്താവ് പന്തയത്തിലേർപ്പെടുക പതിവാണ്. ദമ്പതികളുടെ വീട്ടിലിരുന്നാണ് മൂന്ന് പേരും സ്ഥിരമായി മദ്യപിക്കുന്നതും.
പന്തയത്തിൽ പണം തീർന്നതോടെ ഭാര്യയെ യുവാവ് പന്തയം വെക്കുകയായിരുന്നു. എന്നാൽ അതിലും യുവാവ് തോൽക്കുകയായിരുന്നു. തുർന്ന് ബന്ധുവിനും സുഹൃത്തിനും ഭാര്യയെ ബലാത്സംഗം ചെയ്യാനുള്ള അനുമതി യുവാവ് നൽകുകയായിരുന്നു. ബലാത്സംഗത്തിനിരയായ യുവതി തുടർന്ന് ബന്ധുവീട്ടിലേക്ക് മാറി.

എന്നാൽ ബന്ധുവീട്ടിലെത്തി യുവാവ് നടന്ന കാര്യങ്ങൾക്ക് മാപ്പ് ചോദിച്ചു. ഭർത്താവിനൊപ്പം യുവതി വീട്ടിലേക്ക് പോകുവാനും തീരുമാനിച്ചു. യാത്രാ മധ്യേ വഴിയിൽ കാത്തിരുന്ന യുവാവിന്റെ സുഹൃത്തും ബന്ധുവും വീണ്ടും യുവതിയെ ബലാത്സംഗം ചെയ്തു. ഇതിന് ഭർത്താവ് സമ്മതം മൂളുകയായിരുന്നെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
സഫാറാബാദ് പോലീസ് സ്റ്റേഷൻ ഏരിയയിലാണ് സംഭവം. ഭർത്താവിന്റെ സുഹൃത്ത് അരുൺ, ബന്ധു അനിൽ എന്നിവരാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ ജൗൻപൂർ ജില്ലയിലെ ജഫറാബാദ് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു.












Click it and Unblock the Notifications