Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ കടന്നു പിടിച്ചു,ദമ്പതികള്‍ക്ക് നേരെ മാര്‍ക്കറ്റില്‍ യുവാക്കളുടെ ആക്രമണം; വീഡിയോ കാണാം...

ഭാര്യയുടെ ദുപ്പട്ട വലിച്ച് കീറുകയും ഭാര്യയെ കടന്നു പിടിക്കുകയും ചെയ്ത അക്രമികള്‍ എതിര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും മര്‍ദിച്ചു.

ആഗ്ര: ഉത്തര്‍പ്രദേശിലെ മയിന്‍പുരി ജില്ലയിലെ മാര്‍ക്കറ്റില്‍ ദമ്പതികളെ യുവാക്കള്‍ ആക്രമിച്ചു. തങ്ങള്‍ക്ക് പോകേണ്ട വിലാസം അന്വേഷിച്ചെത്തിയ ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭാര്യയുടെ ദുപ്പട്ട വലിച്ച് കീറുകയും ഭാര്യയെ കടന്നു പിടിക്കുകയും ചെയ്ത അക്രമികള്‍ എതിര്‍ക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും മര്‍ദിച്ചു. ആക്രമണത്തില്‍ യുവതിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

മയിന്‍പുരി ജില്ലയിലെ തിരക്കുള്ള മാര്‍ക്കറ്റിലായിരുന്നു സംഭവം. രണ്ട് യുവാക്കളാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണം നടത്തിയത്. വിലാസം ചോദിച്ച ശേഷം മാര്‍ക്കറ്റിലൂടെ നടന്ന് നീങ്ങുകയായിരുന്ന യുവതിയെ യുവാക്കളിലൊരാളാണ് ആദ്യം കയറി പിടിക്കാന്‍ ശ്രമിച്ചത്. തുടര്‍ന്ന് യുവതിയുടെ ദുപ്പട്ട വലിച്ച് കീറുകയും ചെയ്തു. യുവാവിന്റെ അക്രമം ചെറുക്കാന്‍ ശ്രമിച്ച യുവതിയെയും ഭര്‍ത്താവിനെയും യുവാക്കള്‍ വടി കൊണ്ട് മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ദമ്പതികള്‍ വിലാസം ചോദിച്ചു

ദമ്പതികള്‍ വിലാസം ചോദിച്ചു

ഉത്തര്‍പ്രദേശിലെ ആഗ്ര ഡിവിഷനിലെ മായിന്‍പുരി ജില്ലയിലാണ് സംഭവം നടന്നത്. തങ്ങള്‍ക്ക് പോകേണ്ട വിലാസം അന്വേഷിച്ചാണ് ദമ്പതികള്‍ തിരക്കുള്ള മാര്‍ക്കറ്റിലെത്തിയത്.

വസ്ത്രങ്ങള്‍ കീറാന്‍ ശ്രമം

വസ്ത്രങ്ങള്‍ കീറാന്‍ ശ്രമം

രണ്ട് യുവാക്കളാണ് ദമ്പതികളെ മാര്‍ക്കറ്റില്‍ വെച്ച് ആക്രമിച്ചത്. യുവതിയെ കടന്ന് പിടിച്ച യുവാക്കളിലൊരാള്‍ വസ്ത്രങ്ങല്‍ വലിച്ചു കീറാന്‍ സ്രമിക്കുകയും ചെയ്തു. യുവതിക്ക് നേരെ അസഭ്യമായ രീതിയില്‍ അക്രോശിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍

ഭാര്യയ്ക്ക് നേരെയുള്ള ആക്രമണം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവിനും മര്‍ദനമേറ്റത്. ദമ്പതികളെ യുവാക്കള്‍ വടി കൊണ്ട് തല്ലുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

ആക്രമണം നടത്തിയ യുവാക്കള്‍ക്കെതിരെ പോലീസില്‍ ദമ്പതികള്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+