ബലാത്സംഗം; യുവതിയെ കൊലപ്പെടുത്തി; സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റിയ നിലയില്‍
പാറ്റ്‌ന: ബിഹാറിലെ പറ്റ്‌നയില്‍ 35 വയസുകാരിയെ ബലാത്സംഗത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തി. സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് കയറ്റി ക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയിരിക്കുന്നത്. തന്റെ കൃഷിയിടത്തില്‍വെച്ചാണ് ബുലിയാവന്‍ ഗ്രാമത്തിലെ യുവതി കൊല്ലപ്പെട്ടതെന്ന് നൗബാത്പൂര്‍ പോലീസ് അറിയിച്ചു.
യുവതിയെ ആക്രമിച്ച ധീരജ് കുമാര്‍ പാസ്വാന്‍(22), ധര്‍മേന്ദ്ര കുമാര്‍(30) എന്നിവര്‍ സംഭവത്തിനുശേഷം ഒളിവില്‍ പോയിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇവരെ പിന്നീട് പറ്റ്‌ന മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

കേസിലെ മുഖ്യപ്രതി ധീരജിനെ പോലീസ് അറസ്റ്റ് ചെയ്തു. ധീരജും യുവതിയും തമ്മില്‍ പരിചയമുണ്ടായിരുന്നു. പരിചയത്തിന്റെ പിന്‍ബലത്തിലാണ് യുവതിയെ സമീപിച്ചത്. എന്നാല്‍ ഇവര്‍ ബലാത്സംഗം നിഷേധിച്ചതോടെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ദില്ലിയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്കുനേരെയുണ്ടായ ആക്രമണത്തിന് സമാനമായാണ് യുവതിക്കു നേരെയും ഉണ്ടായതെന്ന് പോലീസ് പറയുന്നു. രണ്ടാമത്തെ പ്രതിക്കുവേണ്ടി തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications