റോഡില്‍ യുവതിയുടെ മൃതദേഹം; സമീപത്ത് കരഞ്ഞു കൊണ്ട് രണ്ടു വയസുകാരന്‍
തിരുപ്പൂര്‍: റോഡരികില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരിപ്പൂരിലെ സെങ്കപാളിയില്‍ കൊച്ചി- സേലം ദേശീയ പാതയ്ക്ക് അരികിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനരികെ യുവതിയുടെ കുഞ്ഞും ഉണ്ടായിരുന്നു. അമ്മ മരിച്ചതറിയാതെ കാത്തിരിക്കുകയായിരുന്നു കുഞ്ഞ്. കുഞ്ഞിന് രണ്ട് വയസ് പ്രായമുണ്ടാകും.
മരിച്ച യുവതി ഉത്തരേന്ത്യക്കാരിയാണ്. മൃതദേഹത്തിന് സമീപത്തുണ്ടായിരുന്ന കുഞ്ഞ് ഇവരുടേതാണെന്നാണ് കരുതുന്നത്. മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചത്.

റോഡരികില്‍
തിരിപ്പൂരിലെ സെങ്കപാളിയില്‍ കൊച്ചി-സേലം ദേശീയപാതയ്ക്കരികിലാണ് മൃതദേഹം കണ്ടത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല.

30 വയസ് പ്രായം
മുപ്പത് വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.

സമീപത്ത് കുഞ്ഞ്
മൃതദേഹത്തിന് സമീപത്ത് ഇവരുടെ കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിന് രണ്ട് വയസ് പ്രായമുണ്ട്.

ഉത്തരേന്ത്യക്കാരി
മരിച്ച സ്ത്രീ ഉത്തരേന്ത്യക്കാരിയാണ്. കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.

കുഞ്ഞിന് സംരക്ഷണം
കുഞ്ഞിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. യുവതിയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്.

ലോറി ഡ്രൈവര്‍മാര്‍
മൃതദേഹം കിടന്നത് ബൈപ്പാസ് റോഡിന് സമീപത്തായിരുന്നു. സാധാരണയായി ദൂരയാത്ര പോകുന്ന ലോറി ഡ്രൈവര്‍മാരാണ് ഇവിടെ വിശ്രമിക്കാറുള്ളത്.

ലോറിയില്‍ കൊണ്ടു വന്നത്
മൃതദേഹം ലോറിയില്‍ കൊണ്ടു വന്ന് ഇവിടെ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications