ഭര്‍ത്താവിനെ കൊന്ന്, സ്‌റ്റേഷനില്‍ കീഴടങ്ങി
അഹമ്മദാബാദ്: ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നറിയിച്ചുകൊണ്ട് 50കാരി പോലിസ് സ്‌റ്റേഷനില്‍ നേരിട്ടു കീഴടങ്ങി. മധ്യവയസ്‌കയുടെ വെളിപ്പെടുത്തല്‍ കേട്ട് പകച്ചുനിന്ന പോലിസുകാര്‍ നോബിള്‍ നഗറിലുള്ള അവരുടെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ സംഗതി സത്യം. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു.
മക്കളായ സുനിലിന്റെയും തുളസിയുടെയും സഹായത്തോടെ സര്‍ദാര്‍ നഗറില്‍ കാറ്ററിഗ് ബിസിനസ്സ് നടത്തി വരുന്ന ആളാണ് കൊല്ലപ്പെട്ട നരസിങ് വാഗലെ. സംഭവം നടക്കുമ്പോള്‍ സുനിലോ തുളസിയോ സുനിലിന്റെ ഭാര്യയായ അനുവോ സ്ഥലത്തുണ്ടായിരുന്നില്ല. അനുവിന്റെ സഹോദരി ദിക്ഷയ്‌ക്കൊപ്പം പുറത്തുപോയതായിരുന്നു ഇവര്‍.
നാലു മണിയ്ക്ക് ഇരുവരും തമ്മില്‍ നല്ല വാക്കുതര്‍ക്കമുണ്ടായിരുന്നതായി ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. നിയന്ത്രണം വിട്ട വിമല ഒരു മരപ്പെട്ടിയെടുത്ത് നിരസിങിന്റെ തലയില്‍ തുടര്‍ച്ചയായി അടിയ്ക്കുകയായിരുന്നു. മരിച്ചുവെന്ന് ഉറപ്പായതോടെ വീട് വിട്ട് പുറത്തിറങ്ങി. ഏറെ നടന്നതിനുശേഷം പോലിസ് സ്‌റ്റേഷനില്‍ ഹാജരാവുകയായിരുന്നു.
ഈ പ്രായത്തിലുള്ള ഒരു സ്ത്രീ കൊലപാതകത്തിനുശേഷം പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങുമെന്ന് വിശ്വസിക്കാന്‍ പോലിസുകാര്‍ ആദ്യം തയ്യാറായിരുന്നില്ല.












Click it and Unblock the Notifications