കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂഡിൽസ് പാക്കറ്റിലൊളിപ്പിച്ച് കോടികളുടെ മയക്കുമരുന്ന് കടത്താൻ ശ്രമം; ബെംഗളൂരുവിൽ യുവതി പിടിയിൽ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ന്യൂഡിൽസ് പാക്കറ്റിലൊളിപ്പിച്ച് കോടികളുടെ മയക്കുമരുന്ന് | Oneindia Malayalam

ബെംഗളൂരു; ന്യൂഡിൽസ് പാക്കറ്റിനുള്ളിൽ വച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയെ പിടികൂടി. 1.2 കോടി രൂപ വില വരുന്ന കൊക്കേയിനും അൻപതിനായിരം രൂപ വിലവരുന്ന കെറ്റാമിനുമാണ് ന്യൂഡിൽ പാക്കറ്റിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. 3 പാക്കറ്റുകളിലായാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്.

മുംബൈയിൽ നിന്നും കൊണ്ടുവന്ന മയക്കുമരുന്ന് ബെഗളൂരുവിലെ ഡീലർമാർക്ക് കൈമാറാൻ ശ്രമിക്കുന്നതിനിടെയാണ് യുവതി പിടിയിലായതെന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥർ അറിയിച്ചു. ഡാർജ്ജിലിംഗ് സ്വദേശിയായ ഗ്രേസ് റോയ് എന്ന യുവതിയാണ് അറസ്റ്റിലായത്.

noodles

മസാജ് പാർലർ ജീവനക്കാരിയായ യുവതി 2014 മുതൽ ബെംഗളൂരുവിലാണ് താമസം. മുംബൈയിൽ നിന്നും സെമി സ്ലീപ്പർ ബസിലാണ് യുവതി മയക്കുമരുന്നുമായി എത്തിയത്. മറ്റൊരു പേരിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർക്കോട്ടിക്സ് വിഭാഗം ബസ് സ്റ്റേഷനിലെത്തിയത് . യുവതിയുടെ ബാഗ് പരിശോധിച്ചപ്പോൾ പൊട്ടിച്ച ശേഷം വീണ്ടും പാക്ക് ചെയ്ത നിലയിൽ ന്യൂഡിൽസ് പാക്കറ്റുകൾ കണ്ടെത്തുകയായിരുന്നു. 200 ഗ്രാം കൊക്കേയിനും 100 ഗ്രാം കെറ്റാമിനുമാണ് പാക്കറ്റിനുള്ളിൽ ഉണ്ടായിരുന്നത്.

English summary
Woman nabbed with drugs in noodle packs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X