Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയ്ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍; പൂജ താക്കൂര്‍ ചരിത്രത്തില്‍

ദില്ലി: ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രത്തിന്റെ ഭരണാധികാരിക്ക് രണ്ടടി പിന്നിലായി തലയുയര്‍ത്തിപ്പിടിച്ച് അനുഗമിച്ച ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ വനിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. രാജ്യത്തെ എല്ലാ വനിതകള്‍ക്കും അഭിമാനം നല്‍കുന്ന ഒരു മൂഹൂര്‍ത്തമാണിതെന്നാണ് സംഭവത്തെക്കുറിച്ച് പലരും പ്രതികരിച്ചത്.

മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി ഞായറാഴ്ച രാവിലെ ദില്ലിയിലെത്തിയ ഒബാമയ്ക്ക് രാഷ്ട്രപതിഭവനില്‍ വെച്ചു നല്‍കിയ ഗാര്‍ഡ് ഓണറില്‍ അദ്ദേഹത്തെ അനുഗമിക്കാനുള്ള അപൂര്‍വ അവസരം ലഭിച്ചത് പൂജ താക്കൂര്‍ എന്ന എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ക്കാണ്. ഇതാദ്യമായാണ് രാഷ്ട്രപതി ഭവനില്‍ ഒരു വനിത ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കുന്നത്.

wg-cdr-puja-thakur

രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി അനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു. തനിക്ക് ലഭിച്ച അപൂര്‍ ഭാഗ്യത്തെക്കുറിച്ച് പൂജ താക്കുറും വാചാലയായി. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമാണിതെന്ന് അവര്‍ പറഞ്ഞു. രാജ്യത്തെ സ്ത്രീകള്‍ക്ക് സൈന്യത്തില്‍ ചേരാന്‍ ഇത് പ്രചോദനമാകുമെന്നും അവര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

തിങ്കളാഴ്ച നടക്കുന്ന റിപ്പബ്ലിക് ദിന പരിപാടിയിലെ മുഖ്യാതിഥിയാണ് ബരാക് ഒബാമ. റിപ്പബ്ലിക് ദിന പരേഡില്‍ ഇതാദ്യമായി സ്ത്രീ സൈനികര്‍ അണിനിരക്കുന്ന പ്രത്യേക പരിപാടിയും അരങ്ങേറുന്നുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായാണ് ഉന്നത പരിപാടികളില്‍ വനിതകളെയും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+