കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തിന്‍റെ വില വെറും 20,000 രൂപയോ?ഭര്‍ത്താവിന്‍റെ വീട്ടുപടിക്കല്‍ നസ്രിന്റെ കുത്തിയിരിപ്പെന്തിന്

മുത്തലാക്കുമായി ബന്ധപ്പെട്ട വിവാദം രാജ്യത്ത് എപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. മുത്തലാക്കിനെ എതിര്‍ത്ത് ഒരു വിഭാഗവും മുത്തലാക്കിനെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തുണ്ട്.

  • By Gowthamy
Google Oneindia Malayalam News

ചന്നൈ: മുത്തലാക്കുമായി ബന്ധപ്പെട്ട വിവാദം രാജ്യത്ത് എപ്പോള്‍ ചര്‍ച്ചാ വിഷയമാണ്. മുത്തലാക്കിനെ എതിര്‍ത്ത് ഒരു വിഭാഗവും മുത്തലാക്കിനെ പിന്തുണച്ച് മറ്റൊരു വിഭാഗവും രംഗത്തുണ്ട്. എന്നാല്‍ തമിഴ്‌നാട്ടില്‍ മുത്തലാക്കിനെതിരെ ഭര്‍തൃഗൃഹത്തില്‍ ധര്‍ണ നടത്തുകയാണ് നസ്രിന്‍ എന്ന 23കാരി.

ലക്ഷ്മി നഗര്‍ സ്വദേശി നസ്രിന്‍ ആണ് ഭര്‍ത്താവിന്റെ ഫോട്ടോയുമായി ഭര്‍ത്താവിന്റെ വീട്ടുപടിക്കല്‍ ധര്‍ണ നടത്തുന്നത്. മുത്തലാക്കിനെതിരെയാണ് നസ്രിന്റെ പോരാട്ടം. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരാനാണ് ഇവരുടെ തീരുമാനം.

വീട്ടുപടിക്കല്‍ സമരം

വീട്ടുപടിക്കല്‍ സമരം

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഹബീബ് മുഹമ്മദുമായി നസ്രിന്റെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞതും ഹബീബ് മുത്തലാക്കിലൂടെ വിവാഹം ബന്ധം വേര്‍പെടുത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആറു മണി മുതലാണ് നസ്രിന്‍ ധര്‍ണ ആരംഭിച്ചത്.

20,000 നഷ്ടപരിഹാരം

20,000 നഷ്ടപരിഹാരം

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ അകാരണമായി ഭര്‍ത്താവ് ഉപേക്ഷിക്കുകയായിരുന്നു. തലാക്ക് ചൊല്ലിക്കൊണ്ട് നഷ്ടപരിഹാരമായി 20,000 രൂപ ഡിഡിയായി ഭര്‍ത്താവ് അയച്ചു കൊടുത്തതായി നസ്രിന്‍ പറയുന്നു.

പിന്മാറാതെ നസ്രീന്‍

പിന്മാറാതെ നസ്രീന്‍

വീട്ടുപടിക്കല്‍ നസ്രിന്‍ നടത്തുന്ന പോരാട്ടങ്ങളോട് ഭര്‍ത്താവിന്റെ വീട്ടുകാര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നത്. സമരം ആരംഭിച്ചപ്പോള്‍ മുതല്‍ വീട് പൂട്ടിയിരിക്കുകയാണ്. സമരം അവസാനിപ്പിക്കാനായി വീട്ടുകാര്‍ കറണ്ട് കട്ട് ചെയ്തിരിക്കുകയാണ്. അതേസമയം നീതി ലഭിക്കുന്നതു വരെ പിന്മാറാന്‍ തയാറല്ലെന്നാണ് കൊമേഴ്‌സില്‍ ബിരുദധാരിയായ ഇവര്‍ പറയുന്നത്.

വീട്ടില്‍ കടുത്ത പീഡനം

വീട്ടില്‍ കടുത്ത പീഡനം

നസ്രിനുമായുള്ള വിവാഹ ബന്ധത്തില്‍ താത്പര്യമില്ലാത്തതിനാലാണ് തലാക്ക് ചൊല്ലിയിരിക്കുന്നത്. മോശം സ്ത്രീയായി ചിത്രീകരിച്ച് വീട്ടില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി നസ്രിന്‍ പറയുന്നു. അസുഖമുണ്ടായാല്‍ പോലും ആശുപത്രിയില്‍ കൊണ്ടു പോകില്ലെന്നും നസ്രിന്‍.

 കൂട്ടിക്കൊണ്ട് പോകാമെന്ന് വാഗ്ദാനം മാത്രം

കൂട്ടിക്കൊണ്ട് പോകാമെന്ന് വാഗ്ദാനം മാത്രം

മെയ് മുതല്‍ സ്വന്തം വീട്ടിലാണ് നസ്രിന്‍ കഴിയുന്നത്. പല തവണ ഭര്‍ത്താവിനൊപ്പം പോകാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. റംസാനു ശേഷം കൂട്ടിക്കൊണ്ട് പോകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മുത്തലാക്ക് ചെയ്യുകയായിരുന്നു. ജമാത്ത് ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല.

ഇടപെട്ട് ജമാത്ത്

ഇടപെട്ട് ജമാത്ത്

മുത്തലാക്ക് ചൊല്ലിയെങ്കിലും നസ്രിന്റെ ആഭരണങ്ങളും വസ്ത്രങ്ങളും ഭര്‍ത്താവിന്റെ വീട്ടുകാര്‍ തിരികെ നല്‍കിയിട്ടില്ലെന്നാണ് നസ്രിന്റെ വീട്ടുകാര്‍ പറയുന്നത്. തലാക്ക് ചൊല്ലിക്കൊണ്ടുള്ള രേഖകളില്‍ ഇതിനെ കുറിച്ച് അവര്‍ വ്യക്തമാക്കിയിട്ടില്ലെന്നും നസ്രിന്റെ വീട്ടുകാര്‍ പറയുന്നു. അതേസമയം കേസ് കുടുംബ കോടതി വഴി പരിഹരിക്കാനാണ് ഹബീബിന്റെ വീട്ടുകാരുടെ ശ്രമം. ഇരുവീട്ടുകാരും വ്യത്യസ്ത ജമാത്തകളിലാണ് പോകുന്നതെന്നും അങ്ങനെ പരിഹരിക്കാന്‍ ശ്രമിച്ച മതപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ പറയുന്നു.

സുരക്ഷയ്ക്ക് വനിത പോലീസ്

സുരക്ഷയ്ക്ക് വനിത പോലീസ്

ഇരു വീട്ടുകാരും തമ്മിലുള്ള പ്രശ്‌നം രൂക്ഷമാകാതിരിക്കാന്‍ പോലീസ്
ഇടപെട്ടിരിക്കുകയാണ്. ഒരു വനിത പോലീസിനെ സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ഹബീബിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. നസ്രിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും എത്തിയില്ല. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് പോകരുതെന്നാണ് ജമാത്തയുടെ നിര്‍ദേശമെന്നും അതിനാല്‍ വരാന്‍ കഴിയില്ലെന്നുമാണ് നസ്രിന്‍ പറയുന്നത്. അറിയാത്ത ഒരു പെണ്‍കുട്ടി തന്റെ ഫോട്ടൊ എടുക്കാന്‍ ശ്രമിച്ചെന്ന് നസ്രിന്‍ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷയ്ക്കായി ഒരു ഉദ്യോഗസ്ഥയെ നിയോഗിച്ചത്.

 ഈഗോ പ്രധാന വില്ലന്‍

ഈഗോ പ്രധാന വില്ലന്‍

നസ്രിന്റെ പ്രതിഷേധം വാര്‍ത്തയായതോടെ മക്ക മസ്ജിദ് ഷരീയത്ത് കൗണ്‍സില്‍ ഇടപെട്ടിരിക്കുകയാണ്. ഇരുവരോടും ശനിയാഴ്ച കൗണ്‍സിലിങിനെത്താന്‍ വിളിപ്പിച്ചിട്ടുണ്ട്. പല വിവാഹമോചനങ്ങള്‍ക്കും പ്രധാന കാരണം ഈഗോയാണെന്നാണ് ഷരീയത്ത് കൗണ്‍സില്‍ പറയുന്നത്. തങ്ങളുടെ കൗണ്‍സിലിങില്‍ പങ്കെടുക്കുന്ന 60 ശതമാനം പേരും ഒന്നിച്ച് ജീവിക്കുകയാണ് പതിവെന്നും ഇവര്‍ വ്യക്തമാക്കുന്നു. കൂടാതെ വിവാഹമോചിതരാകുന്ന സ്ത്രീകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുമെന്നും ഷരീയത്ത് കൗണ്‍സില്‍ പറയുന്നു.

English summary
A makeshift tent to avoid getting drenched and a chair on the veranda keeps Nasreen going in her protest since 6 am on Monday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X