ഒളിച്ചോടിയ വീട്ടമ്മയ്ക്കും കാമുകനും ചാട്ടയടി; ഖാപ് പഞ്ചായത്തിന്റെ ശിക്ഷ
ഛോട്ടാ ഉദയ്പുര്‍: ഒളിച്ചോടിയ കാമുകനും കാമുകിക്കും ചാട്ടയടി ശിക്ഷ നല്കിയ ഖാപ് പഞ്ചായത്തിനെതിരെ പോലീസ് അന്വേഷണം. ഗുജറാത്തിലെ ഛോട്ടാ ഉദയ്പുര്‍ ജില്ലയിലാണ് സംഭവം. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ചാട്ടയടിയുടെ വീഡിയോ വാട്സ് ആപ് വഴി വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
സ്ത്രീയെയും പുരുഷനെയും ഒരാള്‍ ചാട്ടവാര്‍ കൊണ്ട് നിര്‍ദ്ദയം അടിക്കുന്ന വീഡിയോ ആണ് വൈറലായത്. ഛോട്ടാ ഉദയ്പുരിലെ കലേദിയ ഗ്രാമത്തിലാണ് സംഭവമെന്ന് പോലീസ് സൂപ്രണ്ട് പി സി ബരന്ദ അറിയിച്ചു. ഒളിച്ചോടിയ ലളിതയെയും കാമുകന് സോമ തദ്വിയേയും ലളിതയുടെ കാമുകന് ദിനേഷ് തദ്വി ആണ് ചാട്ടകൊണ്ട് അടിച്ചത്.

ഏറെക്കാലമായി പ്രണയത്തിലായിരുന്ന ലളിതയും സോമയും ഒരു മാസം മുന്‍പ് ഒളിച്ചോടിയിരുന്നു. സൗരാഷ്ട്ര പ്രദേശത്തേക്ക് ഒളിച്ചോടിയ ഇരുവരെയും പിടികൂടുകയും ചെയ്തു. ഇതിനുശേഷം ഖാപ് പഞ്ചായത്തിന് മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ശിക്ഷ വിധിച്ചത്. ദിനേഷിന് സോമ 2 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ഖാപ് പഞ്ചായത്തിന്റെ വിധി.
പണം നല്‍കിയില്ലെങ്കില്‍ ഇരുവര്‍ക്കും ചാട്ടയടി ശിക്ഷനല്‍കാനും തീരുമാനിച്ചു. നിര്‍മാണ തൊഴിലാളിയായ ദിനേഷിന് ഇത്രയും വലിയ തുക നല്കാന് സാധിക്കാത്തതോടെയാണ് ചാട്ടയടി ശിക്ഷ നടപ്പാക്കിയത്. സോമയുടെ പിതാവ് ഗജു തദ്വിയുടെ പരാതി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ ഒളിവില്‍ പോയതായാണ് സൂചന. ഇവരെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications