വിവാഹ നിശ്ചയത്തിന് മൂന്ന് നാള് ശേഷിക്കെ യുവതിയും മാതാപിതാക്കളും ആത്മഹത്യ ചെയ്തു...
ഈറോഡിലെ ഒരു സ്വകാര്യ ബാങ്കില്‍ മാനേജറായ കൃതികയുടെ വിവാഹനിശ്ചയ ചടങ്ങ് ഫെബ്രുവരി 6 തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചതായിരുന്നു.
ഈറോഡ്: വിവാഹ നിശ്ചയത്തിന് മൂന്ന് ദിവസം മുന്‍പ് യുവതിയും പ്രായമായ മാതാപിതാക്കളും ആത്മഹത്യ ചെയ്തു. തമിഴ്നാട് ഈറോഡിലെ ചിന്നയംപാളയം ഗ്രാമത്തിലെ കൃതിക(31), അച്ഛന് മനോഹരന്(60) അമ്മ രാധാമണി(55) എന്നിവരാണ് വ്യാഴാഴ്ച രാത്രി വീട്ടില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.
ഈറോഡിലെ ഒരു സ്വകാര്യ ബാങ്കില്‍ മാനേജറായ കൃതികയുടെ വിവാഹനിശ്ചയ ചടങ്ങ് ഫെബ്രുവരി 6 തിങ്കളാഴ്ച നടത്താന്‍ തീരുമാനിച്ചതായിരുന്നു. ഇതിന്റെ ഭാഗമായി ബന്ധുക്കളെ ക്ഷണിക്കലും മറ്റു ഒരുക്കങ്ങളുമെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് കൃതികയും മാതാപിതാക്കളും ആത്മഹത്യ ചെയ്തത്.

പുറത്തറിഞ്ഞത് വെള്ളിയാഴ്ച
ഫെബ്രുവരി 2 വ്യാഴാഴ്ചയാണ് മൂവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. എന്നാല്‍ മരണം സംഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. രാവിലെ പാലുമായി വന്നയാള്‍ എത്ര വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നപ്പോഴാണ് ബന്ധുക്കളെ വിവരം അറിയിച്ചത്. തുടര്‍ന്ന് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന ബന്ധുക്കളും അയല്‍വാസികളുമാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്ന് ആത്മഹത്യ കുറിപ്പുകള്‍ കണ്ടെത്തി...
സംഭവ സ്ഥലത്ത് നിന്നും കൃതികയുടെ അച്ഛന് എഴുതിയതെന്ന് കരുതുന്ന മൂന്ന് കുറിപ്പുകള്‍ കണ്ടെടുത്തിട്ടുണ്ട്.

മാനസിക പ്രയാസം...
പുറത്ത് പറയാന്‍ കഴിയാത്ത മാനസിക പ്രയാസവും ചില വിഭ്രാന്തികളുമാണ് തങ്ങളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ഒരു കുറിപ്പില്‍ മനോഹരന് എഴുതിയിരിക്കുന്നത്.

മരണാനന്തര ചടങ്ങുകള്‍ക്കായി...
മരണാനന്തര ചടങ്ങുകള്‍ക്കായി ആവശ്യമുള്ള പണം ഒരു ബാഗിലായി സൂക്ഷിച്ചിട്ടുണ്ടെന്നും, അത് ഉപയോഗിക്കണമെന്നും ഒരു കുറിപ്പില്‍ മനോഹരന് സൂചിപ്പിച്ചിട്ടുണ്ട്.

ചടങ്ങുകള്‍ തിങ്കളാഴ്ച...
ഫെബ്രുവരി 6 തിങ്കളാഴ്ചയായിരുന്നു കൃതികയുടെ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇവരുടെ വീട്ടില്‍ വെച്ച് നടത്താനിരുന്ന ചടങ്ങിലേക്ക് ബന്ധുക്കളേയും സുഹൃത്തുക്കളെയും ക്ഷണിക്കുകയും ചെയ്തിരുന്നു.

വരന് മലയാളി...
ഈറോഡിലെ ഒരു സ്വകാര്യ ബാങ്കില്‍ മാനേജറായിരുന്ന കൃതികയെ കേരളത്തില്‍ നിന്നുള്ള യുവാവാണ് വിവാഹം ചെയ്യാനിരുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയമായിരുന്നു തിങ്കളാഴ്ച നടക്കേണ്ടിയിരുന്നത്.

കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ്...
യുവതിയുടെയും മാതാപിതാക്കളുടെയും ആത്മഹത്യ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖിച്ചു വരികയാമെന്നും, സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
-
സ്വർണ വില താഴേക്കല്ല; 1.60 ലക്ഷത്തിലേക്കാണ്, പവൻ വിലയിൽ 35 ശതമാനം വർധനവ്..വിദഗ്ധർ പറയുന്നു -
സ്വർണം വിറ്റ് കേന്ദ്രബാങ്കുകളും ലാഭമെടുക്കുന്നു..നിങ്ങളും സ്വർണം വിൽക്കണോ? ഇനി വലിയ വില കിട്ടില്ലേ? അറിയാം -
സ്വർണം വില പിടിവിട്ട് കുതിക്കില്ല;1 ലക്ഷത്തിന് താഴേക്ക് തന്നെ..ഈ ഒരു കാര്യം നടന്നാൽ..മേരി ജോർജ് പറയുന്നു -
ദിലീപ് അഖിൽ മാരാർക്ക് 7 കോടി രൂപ കൊടുത്തു? അഖിലിൻ്റെ മറുപടി ഇങ്ങനെ -
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണങ്ങൾ, അപ്രതീക്ഷിത ധനലാഭം ഉണ്ടാകും, വാഹനയാത്ര ശ്രദ്ധിക്കണം, നാൾഫലം -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; ആശങ്കയില്‍ സ്വര്‍ണ വിപണി, ഇന്നത്തെ പവന്-ഗ്രാം വില അറിയാം -
ദുബായിൽ നിന്ന് സ്വർണം വാങ്ങുന്നവർക്ക് ആശ്വസിക്കാൻ വക; ആഴ്ച്ചയുടെ തുടക്കം 3 ദിർഹം കുറഞ്ഞു, 24 കാരറ്റ് വില? -
ബെംഗളൂരുവിന്റെ തലവര തന്നെ മാറ്റുന്ന വികസനം; ബിസിനസ് കോറിഡോർ ഉടനെത്തും, ദൈർഘ്യം 73.4 കി. മീ -
തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന് -
ഇസ്രായേല്‍ ഡ്രോണ്‍ ഫാക്ടറി തരിപ്പണമായി; യുഎസ് എംബസിയും സിഐഎ ഓഫീസും തകര്‍ന്നു -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ -
ബെംഗളൂരു മെട്രോ ബ്ലൂ ലൈനും യെല്ലോ ലൈനും തമ്മിൽ ബന്ധിപ്പിക്കും; സിൽക്ക് ബോർഡ് സ്റ്റേഷനിൽ ട്രാവലേറ്റർ! 59 കോടി












Click it and Unblock the Notifications