Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച ടിടിഇ യാത്രക്കാരിയെ തള്ളിയിട്ട് കൊന്നു

മുംബൈ: മദ്യപിച്ച് ലക്കുകെട്ട ടി ടി ഇ യാത്രക്കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു. ജനറല്‍ ക്ലാസ് ടിക്കറ്റുമായി എക്‌സ്പ്രസ് ട്രെയിനിലെ എ സി കമ്പാര്‍ട്ട്‌മെന്റില്‍ അബദ്ധത്തില്‍ കയറിപ്പോയ 38കാരിയായ ഉജ്ജ്വാല പാണ്ഡയെയാണ് മദ്യലഹരിയിലായരുന്ന ടി ടി ഇ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് ടി ടി ഇ സുലന്‍കെയെ പൊലീസ് അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ജാര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. ഖന്ദ്വയിലേക്ക് പോകാന്‍ പത്തുവയസ്സുകാരിയായ മകള്‍ക്കൊപ്പം എത്തിയതായിരുന്നു ഉജ്ജ്വല. ജനറല്‍ ക്ലാസ് ടിക്കറ്റെടുത്ത്, രാജേന്ദ്ര നഗര്‍ പാട്‌ന എക്‌സപ്രസിലെ(13202)എസി കംബാര്‍ട്ട്‌മെന്റില്‍ കയറിയ ഇവരെ ടി ടി ഇ തള്ളിയിട്ടു. പ്ലാറ്റ്‌ഫോമില്‍ വീണ സ്ത്രീ വണ്ടി പോകുമെന്ന് കണ്ട് അതേ കംബാര്‍ട്ട്‌മെന്റില്‍ വീണ്ടും കയറാന്‍ ശ്രമിച്ചപ്പോഴാണ് ടി ടി ഇ ഇവരെ പുറത്തേക്ക് തള്ളിയത്.

train-tracks

നിയന്ത്രണം കിട്ടാതെ സ്ത്രീ പാളത്തില്‍ വീണു. പ്ലാറ്റഫോമിനും കോച്ചിനുമിടയില്‍ കുടുങ്ങിയ ഇവരുടെ ശരീരത്തിലൂടെ വണ്ടി കയറിയിറങ്ങുകയായിരുന്നുവെന്ന് യാത്രയയ്ക്കാനെത്തിയ ബന്ധു രഹുല്‍ പുരോഹിത് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ടി ടി ഇ മദ്യപിച്ചിട്ടുണ്ടായിരുന്നു എന്ന് രാഹുല്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.

യാത്രക്കാര്‍ രോഷാകുലരായതോടെ ടി ടി ഇ പാന്‍ട്രികോച്ചില്‍ ഒളിച്ചെങ്കിലും രാഹുലും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി റെയില്‍വെ പൊലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും കൊലക്കുറ്റം ചുമത്തിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+