ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചു.. സൈനീകരുടെ സ്മാരകത്തിന് ചെരുപ്പെറിഞ്ഞു! 30 കാരി പിടിയില്‍
ദില്ലി: ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചതിന് ദില്ലിയില്‍ 30 കാരി പിടിയില്‍. ഇന്ത്യാ ഗേറ്റില്‍ വെച്ച് സുല്‍ത്താനാ ഖാന്‍ എന്ന സ്ത്രീയാണ് പോലീസ് പിടിയിലായത്. രാവിലെ 8 മണിയോടെയാണ് സംഭവം.

ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ച ഇവര്‍ സൈനീകരുടെ സ്മാരകത്തിന് നേര്‍ക്ക് തന്‍റെ ചെരുപ്പുകള്‍ വലിച്ചെറിഞ്ഞു. ഉടന്‍ തന്നെ സൈനീകര്‍ പോലീസിനെ ബന്ധപ്പെട്ടു. അതേസമയം പോലീസ് ഇവരെ ചോദ്യം ചെയ്തെങ്കിലും അവര്‍ക്ക് തന്‍റെ മേല്‍വിലാസം ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞില്ല.
അവരുടെ മനോനില തകരാറിലായിരിക്കാം എന്ന് പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ഇവരെ ഉടന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുമെന്നും പോലീസ് അറിയിച്ചു.












Click it and Unblock the Notifications