Get Updates
Get notified of breaking news, exclusive insights, and must-see stories!

വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍മാര്‍ കൂട്ടബലാല്‍സംഗം ചെയ്തു; പ്രതിയായി അമ്മയും...

ഭോപ്പാല്‍: വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍മാരും സുഹൃത്തും ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് പരാതി. പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ പ്രതികള്‍ പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. പ്രതികളുടെ അമ്മയെയും കേസില്‍ പോലീസ് പ്രതി ചേര്‍ത്തു. പ്രതികളുടെ അമ്മയും അതിക്രമത്തിന് കൂട്ടുനിന്നുവെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

30കാരിയായ കോണ്‍സ്റ്റബിളാണ് ആക്രമിക്കപ്പെട്ടത്. മധ്യപ്രദേശിലെ നീമച്ച് ജില്ലയിലാണ് സംഭവം. ഈ മാസം ആദ്യത്തിലാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്. ദിവസങ്ങള്‍ക്ക് ശേഷം അവര്‍ പരാതി നല്‍കി. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ ശേഷം കേസെടുത്തു. അഞ്ചു പേര്‍ക്കെതിരെയാണ് കേസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

പ്രധാന പ്രതിയെയും അയാളുടെ അമ്മയെയും പോലീസ് അറസ്ര്‌റ് ചെയ്തു. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവാണ് ബാലാല്‍സംഗം ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവര്‍ വാട്‌സ്ആപ്പില്‍ ചാറ്റ് ചെയ്തിരുന്നു. സഹോരന്റെ പിറന്നാളാഘോഷമുണ്ടെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക ക്ഷണിക്കുകയായിരുന്നു. ഇവിടെ വച്ച് പ്രതിയും സഹോദരനും ഇയാളുടെ സുഹൃത്തും യുവതിയെ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയും ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു.

2

വീഡിയോ പുറത്ത് വിടുമെന്ന് പറഞ്ഞ് യുവതിയില്‍ നിന്ന് പണം അപഹരിക്കുകയും ചെയ്തിട്ടുണ്ട്. നേരത്തെ നീമച്ചിലായിരുന്നു കോണ്‍സ്റ്റബിള്‍ ജോലി ചെയ്തിരുന്നത്. ഇപ്പോള്‍ ഇന്‍ഡോറിലാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അനുരാധ ഗിര്‍വാള്‍ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും ബാക്കി പ്രതികളെയും വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

3

വനിതാ കോണ്‍സ്റ്റബിളിന് പോലും ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാരായ പെണ്‍കുട്ടികള്‍ക്ക് എങ്ങനെ ബിജെപി സര്‍ക്കാര്‍ സുരക്ഷ ഒരുക്കുമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. അന്വേഷണം വ്യാപിപ്പിക്കാനും മുഴുവന്‍ പ്രതികളെയും വേഗം അറസ്റ്റ് ചെയ്യാനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ചില പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

4

കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ 30ലധികം പേര്‍ ബലാല്‍സംഗം ചെയ്തുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ പൂനെയിലായിരുന്നു സംഭവം. മന്‍പാഡ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിരവധി പ്രതികളെ അറസ്റ്റ് ചെയ്തു. ബലാല്‍സംഗം, ആവര്‍ത്തിച്ചുള്ള ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കല്‍, പോക്‌സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി.

5

ജനുവരി 29നും സെപ്തംബര്‍ 22നുമിടയിലാണ് ഇത്രയും പേര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൂനെ പോലീസ് ഓഫീസര്‍ ദത്താത്രേയ കരാളെ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം പുറംലോകം അറിഞ്ഞത്. പെണ്‍കുട്ടി ഒരു ബന്ധുവിനോട് കാര്യങ്ങള്‍ വിശദീകരിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കള്‍ക്കൊപ്പമെത്തി പോലീസില്‍ പരാതിപ്പെട്ടു.

6

മധ്യപ്രദേശിലെ സംഭവത്തിലെ പോലെ പൂനെയിലും കാമുകനാണ് പെണ്‍കുട്ടിയെ ചതിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച കാമുകന്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ കാണിച്ച് പിന്നീട് നിരവധി തവണ പീഡിപ്പിച്ചു. കാമുകന്‍ വീഡിയോ ചിത്രീകരിച്ചു എന്നറിഞ്ഞ് അയാളുടെ സുഹൃത്തുക്കളുമെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ഓരോ ഘട്ടങ്ങളിലും നാലും അഞ്ചുപേരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത്. പലരും വീണ്ടും വീഡിയോ പകര്‍ത്തി.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു; പേളി മാണിയെ കണ്ട സന്തോഷം പങ്കുവച്ച് ജിപി- ചിത്രങ്ങള്‍

7

33 പേരുടെ വിവരങ്ങളാണ് പെണ്‍കുട്ടി പോലീസിന് നല്‍കിയിരിക്കുന്നത്. ഇതില്‍ 26 മുതിര്‍ന്നവരെയും രണ്ട് പ്രായപൂര്‍ത്തിയാകാത്തവരെയും അറസ്റ്റ് ചെയ്തു. പ്രതികളെ ഈ മാസം 29വരെ പോലീസ് കസ്റ്റഡിയില്‍ കോടതി വിട്ടുകൊടുത്തു. കുറ്റകൃത്യങ്ങള്‍ തടയാന്‍ മഹാരാഷ്ട്രയിലെ ഉദ്ധവ് സര്‍ക്കാര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമന്ന് മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+