വനിതാ പോലീസ് ആത്മഹത്യ ചെയ്തു; സഹപ്രവര്‍ത്തകനെ സംശയം
ജോധ്പുര്‍: ജോധ്പൂരിലെ മന്ഡോര് പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ ശോഭയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശോഭയെ അവരുടെ വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. അയല്‍ക്കാര്‍ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കകം മരിച്ചു. ശോഭ വിഷം കഴിച്ചതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ശോഭയുടെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ലെങ്കിലും സഹപ്രവര്‍ത്തകനായ ഒരു പോലീസ് ഉദ്യോഗസ്ഥന് ശോഭയുടെ മരണത്തില്‍ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഈ സഹപ്രവര്‍ത്തകനെതിരെ ജോലി സ്ഥലത്തെ പീഡനത്തിന് ശോഭ അടുത്തിടെ പരാതി നല്‍കിയിരുന്നു. ഇതിനുശേഷം ശോഭയ്ക്ക് മാനസികമായ പീഡനം ഏല്ക്കേണ്ടിവന്നെന്നാണ് സൂചന.

ശോഭയുടെ പീഡന പരാതി വകുപ്പുതലത്തിലെ തന്റെ സ്വാധീനം ഉപയോഗിച്ച് പോലീസുകാരന് ഒതുക്കിയതായി ആരോപണമുണ്ടായിരുന്നു. ഇതിനു പിന്നാലെ പരാതി പിന്‍വലിക്കാന്‍ ശോഭയ്ക്കെതിരെ സമ്മര്ദ്ദവുമുണ്ടായതായി പറയുന്നു. ശോഭയുടെ പേരു മോശമാക്കുമെന്നതടക്കമുള്ള ഭീഷണി സഹിക്കാന്‍ കഴിയാതായതോടെ അവര്‍ ആത്മഹത്യ ചെയ്യുകയാണന്നാണ് നിഗമനം.
ഇതുവരെ ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം, ആരോപണവിധേയനായ ഉദ്യോഗസ്ഥന് പിടിപാടുള്ളതിനാല്‍ ശോഭയുടെ മരണത്തിലുള്ള അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ബന്ധുക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥയായിട്ടും ജോലി സ്ഥലത്ത് പീഡനം ഏല്‍ക്കേണ്ടിവരുമ്പോള്‍ സാധാരണക്കാരുടെ കാര്യം അതിലും ബുദ്ധിമുട്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications