മേലുദ്യോഗസ്ഥയുടെ പീഡനം; വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു
ചെന്നൈ: മേലുദ്യോഗസ്ഥയുടെ നിരന്തരമായ പീഡനം സഹിക്കാന്‍ കഴിയാതെ വനിതാ കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. തമിഴ് നാട്ടിലെ തിരുപ്പൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ഗായത്രി (25) ആണ് കഴിഞ്ഞദിവസം രാത്രി വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. പോലീസ് സ്റ്റേഷന് മുന്നില്‍ അവശനിലയില്‍ കണ്ടെത്തിയ ഗായത്രിയെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ഉടന്‍ അടിയന്തിര ചികിത്സ നല്‍കിയെങ്കിലും ഗായത്രിയെ രക്ഷിക്കാനായില്ല. ധര്‍മപുരം പോലീസ് സ്റ്റേഷനിലെ ജീവനക്കാരിയായിരുന്നു ഗായത്രി. ഇവര്‍ കഴിഞ്ഞ കുറച്ചു ദിവസമായി മനോവിഷമത്തിലായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥയുടെ മാനസിക പീഡനമാണ് മരണ കാരണമെന്ന് പറയപ്പെടുന്നു.

സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചുള്ള വഴക്കുപറയലും പരിഹസിക്കലും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു ഗായത്രിക്ക്. കൂടാതെ മേലുദ്യോഗസ്ഥ ഗായത്രിയെ വീട്ടുജോലി ചെയ്യിക്കുന്നതും പതിവായിരുന്നു. ഉദ്യോഗസ്ഥയുടെ പീഡനത്തെക്കുറിച്ച് വനിതാ കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകരോട് പരാതി പറഞ്ഞിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ദിഡിഗല്‍ ജില്ലയിലെ കട്ടപഡി ഗ്രാമവാസിയാണ് ആത്മഹത്യ ചെയ്ത ഗായത്രി. ഇവരുടെ മരണകാരണത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും മേലുദ്യോഗസ്ഥയ്ക്കെതിരെ നടപടിവേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications