ബിജെപി നേതാക്കളെ വിറപ്പിച്ച വനിതാ പോലീസ് ഓഫീസര്‍ക്ക് ഹീറോ പരിവേഷം
ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ബിജെപി ഭരണമാണെങ്കിലും ബിജെപി നേതാക്കളുടെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടി സ്വീകരിച്ച വനിതാ പോലീസ് ഓഫീസര്‍ ശ്രേഷ്ടാ താക്കൂറിന് എങ്ങും ഹീറോ പരിവേഷം. ബിജെപി പ്രാദേശിക നേതാക്കളെ വിറപ്പിച്ച ഓഫീസറെ മണിക്കൂറുകള്‍ക്കകം സ്ഥലം മാറ്റിയെങ്കിലും ജനങ്ങളുടെ വലിയ തോതിലുള്ള പിന്തുണയാണ് ലഭിക്കുന്നത്.
നേപ്പാള്‍ അതിര്‍ത്തിയായ ബഹാരിചിലേക്കാണ് ശ്രേഷ്ടയെ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തില്‍ ഒട്ടും വിഷമം പ്രകടിപ്പിക്കാത്ത ശ്രേഷ്ട താന്‍ ചെയ്ത കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായും എവിടെയായാലും ആത്മാര്‍ഥമായി ജോലി ചെയ്യുമെന്നുമാണ് അറിയിച്ചത്. ബുലന്ദ്ഷഹറില്‍ നിന്നും ബഹാരിചിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്.

ബഹാരിചിലെത്തും മുന്‍പുതന്നെ അവിടുത്തെ ജനങ്ങള്‍ ഡിഎസ്പിയെ സ്വീകരിക്കാന്‍ തയ്യാറെടുത്തു തുടങ്ങി. നേതാക്കള്‍ക്കെതിരെപോലും നിയമം തെറ്റിക്കാതിരുന്ന ശ്രേഷ്ട ഹീറോയാണെന്നാണ് ജനങ്ങളുടെ അഭിപ്രായം. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും അവര്‍ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഇത്തരം ഓഫീസര്‍മാരെ സിനിമകള്‍ മാത്രമാണ് കണ്ടിരുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ രന്‍ജീത ശ്രീവാസ്തവ പറയുന്നു. ഇത്തരമൊരു ഓഫീസറെയാണ് സാധാരണക്കാര്‍ക്ക് ആവശ്യം. അവരെ തങ്ങളുടെ നഗരത്തിലേക്ക് സ്വാഗതം ചെയ്യുന്നതായും രന്‍ജീത പറഞ്ഞു. രന്‍ജീതയെപോലെ നിരവധി പൗരപ്രമുഖര്‍ പുതിയ വനിതാ ഓഫീസറെ സ്വീകരിക്കാന്‍ തയ്യാറെടുക്കുകയാണ്. അതിര്‍ത്തിയിലേക്ക് സ്ഥലംമാറ്റപ്പെട്ട തനിക്കിത് വലിയ അംഗീകാരമാണെന്നാണ് ശ്രേഷ്ടയുടെ പ്രതികരണം.












Click it and Unblock the Notifications