കമന്റടിച്ച യുവാവിനെ വനിതാ എസ്ഐ തല്ലിവീഴ്ത്തി
ഭോപ്പാല്‍: സ്കൂള്‍ വിദ്യാര്‍ഥികളെ മാസങ്ങളായി കമന്റടിച്ചു വന്ന യുവാവിനെ വനിതാ എസ് ഐ കയ്യോടെ പിടികൂടി. പിടികൂടുക മാത്രമല്ല, സാമാന്യം മോശമല്ലാത്ത രീതിയില്‍ കൈകാര്യം ചെയ്യുകയും ചെയ്തു. യുവാവ് ഉപദ്രവിച്ച പെണ്കുട്ടികളെക്കൊണ്ടും കമന്റടിക്കാരന്റെ ദേഹത്ത് കൈ വെപ്പിച്ചിട്ടേ ഈ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അടങ്ങിയുള്ളൂ.
മധ്യപ്രദേശിലെ സേന്ധ്വയിലാണ് സംഭവം നടന്നത്. യുവാവിന്റെ അശ്ലീല കമന്റുകള്‍ കൊണ്ട് പൊറുതിമുട്ടിയാണ് പെണ്‍കുട്ടികള്‍ പരാതിയുമായി സബ് ഇന്‍സ്പെക്ടറായ മോണിക്ക സിംഗിന് അരികിലെത്തിയത്. സ്റ്റേഷനിലേക്ക് പുതുതായി സ്ഥലം മാറിയെത്തിയതായിരുന്നു മോണിക്ക സിംഗ്. വ്യാഴാഴ്ച രാവിലെ പെണ്‍കുട്ടികളെ തുറിച്ചുനോക്കുകയും കമന്റടിക്കുകയും ചെയ്ത യുവാവിനെ സിംഗ് കയ്യോടെ പിടികൂടുകയായിരുന്നു.

പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയല്ല, ആളുകളുടെ മുന്നില്‍ വെച്ച് ചുട്ട അടി വെച്ചുകൊടുക്കുകയായിരുന്നു മോണിക്ക സിംഗ് ചെയ്തത് എന്ന് ഭാസ്കര്‍ ഡെയ്ലി റിപ്പോര്‍ട്ട് ചെയ്യുന്നു. എസ് ഐക്ക് പിന്നാലെ പെണ്‍കുട്ടികളും യുവാവിനെ അടിച്ചു. എന്നിട്ടും പോരാതെ യുവാവിനെക്കൊണ്ട് പെണ്‍കുട്ടികളുടെ കാല് പിടിപ്പിക്കുകയും ചെയ്തത്രേ.
പിന്നീട് പൊലീസ് കേസെടുത്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കി. തെറ്റ് ചെയ്തിട്ടുണ്ടെങ്കിലും യുവാവിനെ പരസ്യമായി മര്‍ദ്ദിക്കുകയും പെണ്‍കുട്ടികളെക്കൊണ്ട് അടിപ്പിക്കുകയും ചെയ്തത് എന്തിനാണ് എന്നാണ് ആളുകള്‍ ചോദിക്കുന്നത്. യുവാവിനെക്കൊണ്ട് പെണ്‍കുട്ടികളുടെ കാല് പിടിപ്പിച്ചതും വിവാദമായിട്ടുണ്ട്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications