കാമുകനുമൊത്ത് സെല്‍ഫി വീഡിയോ, ഹൃദയം നോവിക്കുന്ന വാക്കുകളുമായി അവള്‍ യാത്രയായി
ഹൈദരാബാദ്: രോഹിത് വെമുലയുടെ ആത്മഹത്യാക്കുറിപ്പ് മനഃസാക്ഷിയെ ഞെട്ടിച്ചതിനു പിന്നാലെ വീണ്ടും ഹൃദയം നോവിക്കുന്ന വാക്കുകള്‍. കാമുകി കാമുകനു എഴുതിയ അവസാനത്തെ കത്ത്. കേട്ടാല്‍ ആരും കരഞ്ഞു പോകും. ഭാനു...എന്റെ മൃതദേഹം കാണാന്‍ വളയും കുങ്കുമവുമായി എത്തണം.. ഇതായിരുന്നു 30കാരിയായ അധ്യാപികയുടെ അവസാന വാക്ക്.
കാമുകനുമായുള്ള വിവാഹത്തിന് സമ്മതിക്കാതിരുന്നതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. മരിക്കുന്നതിനുമുന്‍പ് ഒറ്റൊരു ആഗ്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ പ്രിയതമനൊപ്പം ഒരു സെല്‍ഫിയെടുക്കണം. കാമുകനുമായി സെല്‍ഫി വീഡിയോ എടുത്തതിനുശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. ഹൈദരാബാദ് നെല്ലൂര്‍ ജില്ലയിലെ പ്രൈവറ്റ് കോളേജ് അധ്യാപികയാണ് ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് ഹൃദയം നുറുക്കുന്ന ആത്മഹത്യാക്കുറിപ്പും എഴുതിവെച്ചിരുന്നു. തന്റെ മൃതദേഹം കാണാന്‍ നീ വരണം, വളയും കുങ്കുമവുമായി എന്നായിരുന്നു യുവതി എഴുതിവെച്ചത്. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി യുവതി മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
പ്രൈവറ്റ് കമ്പനിയില്‍ ജോലിചെയ്യുന്ന ഭാനു തേജയുമായി യുവതി ഏറെ നാള്‍ പ്രണയത്തിലായിരുന്നു. ഇവരുടെ പ്രണയം അറിഞ്ഞ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാതിരിക്കുകയും ഇരുവര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടാകുകയുമായിരുന്നു. സംഭവത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത്. അതേസയമം, കാമുകനെതിരെ വീട്ടുകാര്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പോലീസില്‍ പരാതി നല്‍കി.


Click it and Unblock the Notifications