കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രെയിനില്‍ നിന്ന് യുവതിയെ പോലീസ് തള്ളിയിട്ടു

  • By Sruthi K M
Google Oneindia Malayalam News

കൊല്‍ക്കത്ത: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നും യുവതിയെ പോലീസ് തള്ളിയിട്ടു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലാണ് സംഭവം നടന്നത്. ഭര്‍ത്താവും ജിആര്‍പി കോണ്‍സ്റ്റബിളും തമ്മില്‍ ട്രെയിനില്‍ നിന്നുണ്ടായ തര്‍ക്കത്തില്‍ ഇടപ്പെട്ട യുവതിയെയാണ് പോലീസ് തള്ളിയിട്ടത്.

സംഭവം നടക്കുന്നത് രാത്രിയിലാണ്. 34കാരിയായ നേസ ഗിരി എന്ന യുവതി 39കാരനായ രമേശ് ഗിരിക്കൊപ്പം ടീസ്റ്റ-തൊര്‍സ എക്‌സ്പ്രസ്സിലാണ് യാത്ര ചെയ്യവെയാണ് പോലീസുകാരനുമായി തര്‍ക്കം നടക്കുന്നത്. അസിംഗഞ്ചില്‍ നിന്നും ഡാര്‍ജീലിംഗിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും.

indianrailways

ഫറാക്ക സ്റ്റേഷനു സമീപം എത്താറായപ്പോഴാണ് യുവതിയെ പോലീസ് തള്ളിയിടുന്നത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ബെനിയഗ്രാം ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.

പിന്നീട് യുവതിയെ മാല്‍ദ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ ജിആര്‍പി കോണ്‍സ്റ്റബിളിനെതിരെ രമേശ് ഗിരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഫറാക്ക പോലീസ് സ്‌റ്റോഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

English summary
The woman, Nesa Giri (34), was travelling with her husband, Ramesh Giri (39), in the Teesta-Torsa Express to NJP station on way to her home in Darjeeling from Azimganj station in Murshidabad last night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X