കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നന്നായി പാടാന്‍ അറിയുമോ? എനിക്കറിയാം ഇവനറിയില്ല; അലക്കാനോ? ഇത് റെയില്‍വേയാണ്!!

ജനറല്‍ മാനേജര്‍ക്കൊപ്പം പാടാന്‍ തയ്യാറാവാത്ത ക്ലര്‍ക്ക് അഞ്ജലി തിവാരിക്ക് നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ ആണ് നോട്ടീസ് നല്‍കിയത്.

  • By Ashif
Google Oneindia Malayalam News

മുംബൈ: റെയില്‍വേ ജോലി കിട്ടണമെങ്കില്‍ ഇനി പാടാന്‍ പഠിക്കണമെന്നതാണ് അവസ്ഥ. ആലാപനം അറിയുന്നവര്‍ക്ക് സ്ഥാനക്കയറ്റവും എളുപ്പമാണ്. റായ്പൂരില്‍ നിന്നുള്ള സീനിയര്‍ റെയില്‍വേ ക്ലര്‍ക്കിന്റെ അവസ്ഥ വളരെ ദയനീയമാണ്.

Suresh

ജനറല്‍ മാനേജര്‍ക്കൊപ്പം പാടാന്‍ തയ്യാറാവാത്ത ക്ലര്‍ക്ക് അഞ്ജലി തിവാരിക്ക് ഇപ്പോള്‍ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ഡിവിഷനല്‍ റെയില്‍വേ മാനേജര്‍ രാഹുല്‍ ഗൗതം ആണ് നോട്ടീസ് നല്‍കിയത്. ജനറല്‍ മാനേജര്‍ സത്യേന്ദ്ര കുമാര്‍ പ്രത്യേക പാട്ട് പാടാന്‍ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ അഞ്ജലി തിവാരി അത് നിരസിച്ചു. താന്‍ പാടാന്‍ തയ്യാറെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അഞ്ജലിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ വിശദീകരണം വേണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

സാംസ്‌കാരിക ക്വാട്ടയില്‍ നിയമിക്കപ്പെട്ട ഒരാള്‍ക്ക് എന്തുകൊണ്ട് പാടാന്‍ അറിയില്ലെന്നാണ് നോട്ടീസിലെ ചോദ്യം. അതുകൊണ്ട് തിവാരിയുടെ നടപടി അച്ചടക്ക ലംഘനമാണ്! ജോലി നിര്‍വഹിക്കുന്നതില്‍ അവര്‍ വീഴ്ച വരുത്തുകയും ചെയ്തുവെന്നും നോട്ടീസില്‍ പറയുന്നു.

തിവാരി പാടാന്‍ വിസമ്മതിച്ചതല്ല പ്രശ്‌നമെന്നും സമയമാണ് വിഷയമെന്നും ഗൗതം പ്രതികരിച്ചു. പാടേണ്ട പാട്ടുകള്‍ സംബന്ധിച്ച് ഒരു ദിവസം മുമ്പ് അറിയിച്ചിരുന്നെങ്കിലും ആഘോഷ പരിപാടി സംഘടിപ്പിച്ച ജനുവരി 16ന് രാത്രി പത്ത് വരെ അവര്‍ തയ്യാറായില്ലെന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം വിശദീകരിച്ചു. സ്റ്റേജില്‍ വച്ചാണ് പാടില്ലെന്ന് അഞ്ജലി പറഞ്ഞതെന്നും ആരോപണമുണ്ട്.

കാരണം കാണിക്കല്‍ നോട്ടീസ് ട്വിറ്ററിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്. ലതാ മങ്കേഷ്‌കര്‍ ആലപിച്ച പാട്ടാണ് പാടാന്‍ ആവശ്യപ്പെട്ടത്. താന്‍ ഇതുവരെ പാടിയിട്ടില്ലാത്ത ഗാനമായിരുന്നു അതെന്നും അഞ്ജലി പറയുന്നു.

English summary
Not singing a duet with your boss could mar your career graph, if you are in the Indian Railways. A senior railway clerk from Raipur, Anjali Tiwari was in for a rude shock when she was issued a memo for allegedly not singing a duet with the general manager in Raipur. The divisional railway manager (DRM) Rahul Gautam issued a notice to Ms Tiwari that read: “When the General Manager/SECR (Satyendra Kumar) expressed his desire to sing one particular song. Smt. Anjali Tiwari flatly refused to sing the duet under the pretext that she has not prepared”.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X