Get Updates
Get notified of breaking news, exclusive insights, and must-see stories!

30 പുരുഷന്മാര്‍ അഞ്ചുമാസം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി യുവതി

ദില്ലി: നേപ്പാള്‍ സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി ദില്ലിയില്‍ അഞ്ചുമാസത്തോളം ബലാത്സംഗത്തിനിരയായതായി പരാതി. ഒരു വേശ്യാലയത്തിന് വില്‍ക്കപ്പെട്ട യുവതിയെ അഞ്ചു മാസത്തിനിടെ മുപ്പതോളം പേര്‍ ബലാത്സംഗം ചെയ്തതായാണ് ദില്ലി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ഇവിടെനിന്നും രക്ഷപ്പെട്ട യുവതി പോലീസില്‍ അഭയം തേടുകയായിരുന്നു.

പോലീസിന്റെയും വനിതാ കമ്മീഷന്റെയും സംയുക്ത റെയ്ഡില്‍ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്തു. ഇവര്‍ ആണ് യുവതിയെ വേശ്യാലയത്തില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. നേപ്പാള്‍ സ്വദേശിനിയെ ഈ സ്ത്രീ സമീപിച്ച് ദുബായില്‍ ജോലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതിനുശേഷം ദില്ലിയിലെ വേശ്യാലയത്തിലെത്തിച്ച് പീഡിപ്പിക്കുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്തു.

rape

ദിവസങ്ങളോളം പട്ടിണിക്കിട്ടാണ് പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. പിന്നീട് മുപ്പതോളം പേരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വേശ്യാലയം റെയ്ഡ് ചെയ്യപ്പെട്ടേക്കുമെന്ന് കഴിഞ്ഞദിവസം സൂചന ലഭിച്ചിനാല്‍ ഇവിടെയുള്ളവരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു. ഇതിനിടയിലാണ് യുവതി രക്ഷപ്പെട്ടത്.

ഇവര്‍ പിന്നീട് ദില്ലിയിലുള്ള ചില സുഹൃത്തുക്കള്‍ മുഖേനെ ഒരു എന്‍ജിഒയുമായി ബന്ധപ്പെടുകയും വനിതാ കമ്മീഷിനില്‍ അഭയം തേടുകയുമായിരുന്നു. വനിതാ കമ്മീഷനാണ് യുവതിയെ പോലീസിനടുത്തെത്തിച്ചത്. ദില്ലി ജിബി റോഡില്‍ വേശ്യാലയങ്ങളുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ കാര്യമായ നടപടിയുണ്ടായിരുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+