ഇവന്മാരെ ഒക്കെ എങ്ങനെ വിശ്വസിക്കും? രക്ഷകനായി കൂട്ടിക്കൊണ്ട് പോയി, പാർക്കിൽ വെച്ച് പീഡിപ്പിച്ചു!!!
രാത്രി സുഹൃത്തിന് ഒപ്പം ഭക്ഷണ കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിയ്ക്കുകയായിരുന്നു.
ദില്ലി: നഗരത്തിലെ പ്രശസ്തമായ വാണിജ്യ കേന്ദ്രമായ ഹോസ് ഖാസ് വില്ലേജിലെ പാര്‍ക്കില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. 20 വയസ്സുള്ള യുവാവാണ് ദില്ലി പൊലീസിന്റെ പിടിയില്‍ ആയത്.
രാത്രി സുഹൃത്തിന് ഒപ്പം ഭക്ഷണ കഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങി വരുകയായിരുന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിയ്ക്കുകയായിരുന്നു.

ധാരാളം റെസ്റ്റോറന്റുകള്‍ ഉള്ള ഹോസ് ഖാസ് വില്ലേജില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം സുഹൃത്തിന് ഒപ്പം നടന്ന് വരുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ സമരം പുലര്‍ച്ചെ 2.30 ആയിരുന്നു. താമസ സ്ഥലത്തേക്ക് പോകനായി ഇവര്‍ക്ക് കാര്‍ കിട്ടിയില്ല.

ഈ സമയത്ത് അത് വഴി കടന്ന് പോയ യുവാക്കള്‍ ലിഫ്റ്റ് തരാമെന്ന് പറയുകയായിരുന്നു. ഇവരുടെ സംസാരം കേട്ടിട്ട് വിശ്വാസം തോന്നിയത് കൊണ്ടാണ് കാറില്‍ കയറാന്‍ തയ്യാറായതെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

സുഹൃത്ത് ഒരു യുവാവിനൊപ്പം മുന്നിലും പെണ്‍കുട്ടിയും പ്രതിയും പിന്നിലുമായാണ് കാറിന്‍ അടുത്തേക്ക് നീങ്ങിയത്. പാര്‍ക്കിന് അടുത്തെത്തിയപ്പോള്‍ പ്രതി പെണ്‍കുട്ടിയുടെ വായ് പൊത്തിപ്പിടിച്ച് അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.

എതിര്‍ക്കാന്‍ നോക്കിയപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പാര്‍ക്കില്‍ വെച്ച് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ പരാതി. 20 വയസ്സുള്ള യുവാവാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണും പേഴ്‌സു മോഷ്ടിച്ച ശേഷമാണ് യുവാക്കല്‍ കടന്ന് കളഞ്ഞത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജനതിരക്കേറിയ സ്ഥലമാണെങ്കില്‍ പോലും ഹോസ് ഖാസ് വില്ലേജിലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിയ്ക്കുന്നില്ല. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.


Click it and Unblock the Notifications