മദ്യപനെ വേണ്ടെന്ന്... വധു വിവാഹമണ്ഡപം വിട്ടു
കാണ്‍പൂര്‍: മദ്യപാനിയായ വരനെ വേണ്ടന്നു വച്ച് വധു വിവാഹ മണ്ഡപം വിട്ടു. ഇത് വധു തന്റേടിയാണെന്നു വിചാരിക്കരുത്. യുവതിയുടെ ഈ തീരുമാനം രക്ഷിതാക്കളും ബന്ധുക്കളും അംഗീകരിച്ചതോടെ വരനും കൂട്ടര്‍ക്കും തിരിച്ചു പോവേണ്ടി വന്നു. കഴിഞ്ഞ ദിവസം കാണ്‍പൂര്‍ ജില്ലയിലെ ഗഡംപൂരിലാണ് സംഭവം.
മദ്യപിച്ച് വിവാഹ മണ്ഡപത്തിലെത്തിയ വരന് നേരെ നില്‍ക്കാന്‍ പോലുമുള്ള ശേഷിയുണ്ടായിരുന്നില്ല. പിന്നീട് താലിചാര്‍ത്തുന്നതിനിടെ വരന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് യുവതി വരനെ വേണ്ടെന്ന് വച്ച് മണ്ഡപം വിടുകയും ചെയ്തു. ഇതു മാത്രമല്ല വിവാഹത്തിനെത്തിയ അതിഥികളെ വരന്‍ വഴക്കും പറഞ്ഞതും വധുവിനെ ചൊടിപ്പിച്ചിരുന്നു.
തുടര്‍ന്ന് വധുവിന്റെ പിതാവ് ഫോണിലൂടെ ഈ വിവാഹത്തിന് താല്പര്യമില്ലെന്ന് വരന്റെ ബന്ധുക്കളെ വിളിച്ച് അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് വരനും കൂട്ടരും പോലിസിനെ സമീപിക്കുകയായിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാനെത്തിയ പോലിസിനോട് വരനെ വേണ്ടെന്ന നിലപാട് തന്നെയായിരുന്നു യുവതിക്കുള്ളത്.












Click it and Unblock the Notifications