Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് ബോട്ട് കണ്ടെത്തിയ സ്ഥലത്ത് ആയുധധാരികള്‍? തിരച്ചില്‍ തുടങ്ങി

ചണ്ഡീഗഡ്: പാക്കിസ്ഥാന്‍ ബോട്ട് കണ്ടെത്തിയ പഞ്ചാബിലെ ദേര ബാബ നാനാക്കില്‍ ആയുധധാരിയെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് തിരച്ചില്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെയോടെയാണ് രാവി നദിയില്‍ ആളില്ലാത്ത പാക്കിസ്ഥാന്‍ ബോട്ട് കണ്ടെത്തിയത്. ബോട്ടില്‍ നിന്നും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.

ഇന്ത്യ പാക്കിസ്ഥാന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് പാക്കിസ്ഥാനിലെ പലഭാഗത്തുനിന്നും ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റത്തിനായി ശ്രമിച്ചുവരികയാണ്. അതുകൊണ്ടുതന്നെ സംശയാസ്പദമായ എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കാനാണ് പോലീസിനും സൈന്യത്തിനും കേന്ദ്ര ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

indian-army

ഒരു സ്ത്രീയാണ് ദേര ബാബ നാനാക്കില്‍ ആയുധധാരിയെ കണ്ടെന്ന് പോലീസിന് വിവരം നല്‍കിയത്. കറുത്തവസ്ത്രം ധരിച്ചയാളെ കണ്ടെത്തിയെന്നായിരുന്നു റിപ്പോര്‍ട്ടെന്ന് ഭട്യാല എസ്എസ്പി ദല്‍ജിന്ദര്‍ സിങ് ദില്ലന്‍ പറഞ്ഞു. തിരച്ചിലില്‍ സംശയാസ്പദമായി ആരെയും കണ്ടെത്തിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊതുജനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ കൃത്യതയോടെയാണ് പോലീസ് പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ പോലീസ് യാതൊരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല. അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രതപാലിക്കേണ്ടതുണ്ട്. എന്തെങ്കിലും സൂചന ലഭിക്കുകയാണെങ്കില്‍ പോലീസിനെ അറിയിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+