ചാരിത്ര്യം സൂക്ഷിക്കേണ്ടത് പെണ്ണുങ്ങളുടെ കടമയെന്ന് ഹൈക്കോടതി
വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ പരാതിയുമായി കോടതിയിലെത്തിയ യുവതിക്ക് തിരിച്ചടി. യുവാവിനെ ശിക്ഷിക്കുന്നതും കാത്ത് കോടതിയിലെത്തിയ യുവതിക്ക് കിട്ടിയത് ജഡ്ജിയുടെ വകയായി സാരോപദേശം. ഒരു ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്വന്തം അന്തസ്സും ചാരിത്ര്യവും സൂക്ഷിക്കേണ്ടത് സ്ത്രീയുടെ കടമയാണ് എന്നാണ് കോടതി പറഞ്ഞത്.
ഹിമാചല്‍ ഹൈക്കോടതിയാണ് ഒരു ജാമ്യാപേക്ഷ പരിഗണിക്കവേ ഈ കാര്യങ്ങള്‍ പറഞ്ഞത്. വിവാഹിതനായ ഒരു പുരുഷന്‍ തന്നെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന പരാതിയുമായാണ് യുവതി കോടതിയില്‍ എത്തിയത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പറ്റിച്ച് ഇയാള്‍ ഒരു വര്‍ഷത്തിലധികമായി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

എന്നാല്‍ വിവാഹിതനായ യുവാവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവതിയെ കുറ്റപ്പെടുത്തുകയാണ് ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ജഡ്ജി തര്‍ലോക് സിംഗ് ചൗഹാന്‍ ചെയ്തത്. യുവാവിനെ ബന്ധത്തില്‍ നിന്നും പിന്തിരിപ്പിക്കേണ്ടത് യുവതിയുടെ കടമയായിരുന്നു. അപരിചതനായ ആളല്ല ഈ കേസില്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. സുഹൃത്താണ്. ഒരു ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്റെ അന്തസ്സും ചാരിത്ര്യവും സൂക്ഷിക്കേണ്ടത് യുവതിയുടെ ഉത്തരവാദിത്തമാണ് എന്ന് സിംഗ് പറഞ്ഞു.












Click it and Unblock the Notifications