ജോലി കിട്ടിയപ്പോൾ ഭർത്താവിനെ ഉപേക്ഷിച്ചു; 15 ലക്ഷത്തിന്റെ അഴിമതി വെളിപ്പെടുത്തി ഭർത്താവ്, സിബിഐ അന്വേഷണം
ഡൽഹി: ഭാര്യയ്ക്കും ഭർത്താവിനും ഇടയിലെ പ്രശ്നങ്ങൾക്ക് പിന്നാലെ വെളിപ്പെട്ടതിന് വൻ അഴിമതി. ജോലി കിട്ടിയതിന് പിന്നാലെ ഭാര്യ തന്നെ ഉപേക്ഷിച്ചതോടെയാണ് രാജസ്ഥാൻ കോട്ട സ്വദേശിയായ മനീഷ് മീണ റെയിൽ വേയ്ക്ക് പരാതി നൽകിയത്. ഭാര്യയ്ക്ക് ജോലി കിട്ടിയത് അഴിമതിയിലൂടെയാണ് എന്നാണ് മനീഷ് പറഞ്ഞത്.
15 ലക്ഷം രൂപ കൊടുത്ത് ഭാര്യയ്ക്ക് റെയിൽ വേ ജോലി വാങ്ങി നൽകിയെന്നും ജോലി ലഭിച്ചതോടെ ഭാര്യ ഉപേക്ഷിച്ചുവെന്നുമാണ് മനീഷ് പറയുന്നത്. ഭാര്യ ഉപേക്ഷിച്ചതോടെയാണ് ജോലി കിട്ടിയതിന് പിന്നിലെ അഴിമതി മനീഷ് വെളിപ്പെടുത്തിയത്. മനീഷിന്റെ ഭാര്യ ആശ മീണ റെയിൽ വേയുടെ റീജിയണൽ റെയിൽ വേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയ്ക്ക് ഡമ്മി ഉദ്യോഗാർത്ഥിയെ ഉപയോഗിച്ചുവെന്നാണ് ആശയുടെ ഭർത്താവ് പറയുന്നത്.

ആളെ വെച്ച് പരീക്ഷ എഴുതാൻ സ്വന്തം കൃഷ് ഭൂമി പണയപ്പെടുത്തിയാണ് പണം കണ്ടെത്തിയത് എന്നാണ് മനീഷ് പറയുന്നത്. 15 ലക്ഷം രൂപ രാജേന്ദ്ര എന്ന റെയിൽ വേ ഗാർഡിന് നൽകിയെന്നും പരാതിയിൽ പറയുന്നു. ജോലി ലഭിച്ചതിന് നാല് മാസത്തിന് ശേഷം ഭാര്യ മനീഷിനെ ഉപേക്ഷിച്ചെന്നും തൊഴിൽ ഇല്ലാത്ത ആളുടെ കൂടെ താമസിക്കാനില്ലെന്നും ആയിരുന്നു ഭാര്യ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മനീഷ് മീണയുടെ പരാതിയെത്തുടർന്ന്, വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ (ഡ ബ്ല്യു സി ആർ) വിജിലൻസ് സംഘം അന്വേഷണം ആരംഭിച്ച് ഇപ്പോൾ സി ബിഐ അന്വേഷണം ഏറ്റടെുത്തു. ഡൽഹി പോലീസ് കോൺസ്റ്റബിൾ ലക്ഷ്മി മീണ, റെയിൽ വേ പോയിന്റ് വുമൺ ആശ മീണ എന്നിവർക്കെതികെയാണ് എഫ് ഐ ആർ.
അന്വേഷണത്തിൽ ആശ മീണ മാത്രമല്ല ഡമ്മി ഉദ്യോഗാർത്ഥികളെ ഉപയോഗിച്ച് ജോലി വാങ്ങിയതെന്ന് കണ്ടെത്തി. 2022 ഓഗസ്റ്റ് 30 ന് നടന്ന ആർ ആർ ആർ ബി ഗ്രേഡ് 4 പരീക്ഷയിൽ ആൽവാർ സ്വദേശി ലക്ഷ്മിയാണ് ആശ മീണയ്ക്ക് പകരം പരീക്ഷയ്ക്കെത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ആശയെ കൂടാതെ സ്വപ്ന മീണ എന്ന ഉദ്യോഗാർത്ഥിക്കും ലക്ഷ്മി ഡമ്മിയായി ഹാജരായതായും പരാതിയിലുണ്ട്.
ലക്ഷ്മിക്കും ആശയ്ക്കും മറ്റൊരു ഉദ്യോഗാർത്ഥിയായ സ്വപ്ന മീണയ്ക്കും രണ്ട് വ്യത്യസ്ത പരീക്ഷകൾക്കായി ഡമ്മിയായി ഹാജരായതായാണ് പറയുന്നത്.












Click it and Unblock the Notifications