കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭർതൃവീട്ടിൽ ഭാര്യക്കും അവകാശം; പുറത്താക്കാൻ പറ്റില്ല, ബന്ധം വേർപിരിയും വരെ താമസിക്കാം

. കോടതി വിവാഹ മോചനം അനുവദിക്കും വരെ യുവതിയ്ക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാമെന്നും കോടി സുപ്രധാന ഉത്തരവിൽ പറയുന്നുണ്ട്.

  • By Ankitha
Google Oneindia Malayalam News

മുംബൈ: വിവാഹമോചനം ലഭിക്കും വരെ ഭർതൃവീട്ടിൽ ഭാര്യയ്ക്ക് നിൽക്കാൻ അവകാശമുണ്ടെന്നു ബോംബൈ ഹൈക്കോടതി. കോടതി വിവാഹ മോചനം അനുവദിക്കും വരെ യുവതിയ്ക്ക് ഭർത്താവിന്റെ വീട്ടിൽ താമസിക്കാമെന്നും കോടി സുപ്രധാന ഉത്തരവിൽ പറയുന്നുണ്ട്. എന്നാൽ 2014 ൽ സെപ്റ്റംബറിലെ യുവതിക്കെതിരെയുള്ള വിധി കുടുംബ കോടതി റദ്ദാക്കിയിട്ടുണ്ട്. യുവാവിന്റെ പിതാവിന്റെ പേരിലാണ് ഫ്ലറ്റെന്നും യുവാവ് ഇവിടെ അല്ല താമസിക്കുന്നതെന്നും . അതിനാൽ യുവതിയ്ക്ക് ഇവിടെ തമസിക്കാൻ അർഹതയില്ലെന്നും കുടുംബ കോടതി വിധിച്ചിരുന്നു.ഇതേത്തുടര്‍ന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്.

devoice
മുംബൈയ് സ്വദേശിയാണ് ഇതുമായി ബന്ധപ്പെട്ട് കുടുംബ കോടതിയെ സമീപിച്ചത്. ആദ്യ ഭര്‍ത്താവില്‍നിന്നു വിവാഹമോചനം നേടാന്‍ ഭാര്യ തയാറാകുക, അതല്ലെങ്കില്‍ തന്റെ ബന്ധം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായാണ് ഇയാൾ ഹര്‍ജി നല്‍കിയത്. മുളുന്‍ഡില്‍ തന്റെ പിതാവിന്റെ ഫ്ലാറ്റ് യുവതി കയ്യടക്കിയതായും പരാതിയില്‍ പറയുന്നുണ്ട്. ഹര്‍ജി പരിഗണിച്ച കുടുംബ കോടതി നിലവിലെ സ്ഥിതി തുടരണമെന്നു വിധിച്ചു.

മൊസൂളിൽ കാണാതായ ഇന്ത്യക്കാർ എവിടെ, ഡിഎന്‍എ ശേഖരിക്കുന്നു, ആശങ്കയിൽ ബന്ധുക്കൾമൊസൂളിൽ കാണാതായ ഇന്ത്യക്കാർ എവിടെ, ഡിഎന്‍എ ശേഖരിക്കുന്നു, ആശങ്കയിൽ ബന്ധുക്കൾ

തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയെന്ന് ആരോപിച്ചാണ് യുവതി കോടതിയെ സമീപിച്ചിരുന്നു. ഈ വീട്ടിലേയ്ക്കാണ് തന്നെ വിവാഹം ചെയ്തു കൊണ്ടു വന്നിരുന്നതെന്നും അതു കൊണ്ട് തന്നെ വിവാഹ ശേഷം യുവതി ഭര്‍തൃവീടായി കണ്ട് താമസിച്ചിരുന്നത് ഈ ഫ്ലാറ്റിലാണെന്നും അവരെ നിയമപ്രകാരം പുറത്താക്കാനാവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാൽ ഇതിനെതിരെ എതിർ കക്ഷികൾ രംഗത്തെത്തിയിരുന്നു. ഭർത്താവിന്റെട്ടില്‍ നില്‍ക്കാമെങ്കിലും ബന്ധുക്കളുടെ സ്ഥലത്തു താമസിക്കാന്‍ സാധിക്കില്ലെന്നായിരുന്നു മറുഭാഗത്തിന്റെ വാദം.

വിജയ് ക്രിസ്ത്യാനി... മെർസർ വിവാദം കത്തുന്നു; സിനിമയ്ക്ക് വൻ പിന്തുണ, വെട്ടിലായി ബിജെപിവിജയ് ക്രിസ്ത്യാനി... മെർസർ വിവാദം കത്തുന്നു; സിനിമയ്ക്ക് വൻ പിന്തുണ, വെട്ടിലായി ബിജെപി

ഇരു വിഭാഗത്തിന്റേയും വാദത്തിനൊടുവിൽ ഗാര്‍ഹിക പീഡന നിയമ പ്രകാരം സ്ത്രീക്കു ഭര്‍തൃഗൃഹത്തില്‍ താമസിക്കാന്‍ അവകാശമുണ്ടെന്നു വ്യക്തമാക്കി. ഭര്‍ത്താവ് വേറെയാണു താമസിക്കുന്നത് എന്നതിനു തെളിവു ഹാജരാക്കാനായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രശ്‌നം തുടങ്ങുന്നതിനു മുന്‍പു രണ്ടുപേരും മുളുന്‍ഡിലെ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. കേസ് തീരുന്നതുവരെ യുവതിക്ക് ഇവിടെത്തന്നെ താമസിക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടു

English summary
Woman live matrimonial home: The Bombay high court has held that a woman gets the right to live in her matrimonial home or a shared household irrespective of whether it belongs to or is owned by her husband.It relied on the protection of woman from domestic Violence Act to direct a man not to disposes his wife until the Family court decides on his plea to declare their marriage a nullity as she was not divorced from the first husband or to grant him a divorce. The husband claimed she had barged into his father’s Mulund home.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X