വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ ബലാത്സംഗം ചെയ്തു, സംഭവം ഓടുന്ന ട്രെയിനില്‍ മോഷണശ്രമത്തിനിടെ
രണ്ടു പേര്‍ യുവതിയുടെ ബാഗടക്കമുള്ള വസ്തുവകകള്‍ കൈക്കലാക്കി കടക്കുകയായിരുന്നു. മൂന്നാമത്തെയാള്‍ ഇവരെ മര്‍ദിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി.
ദില്ലി : ഓടുന്ന ട്രെയിനില്‍ മോഷണശ്രമത്തിനിടെ യുവതിയെ ബലാത്സംഗം ചെയ്തു. ദില്ലിയിലാണ് സംഭവം. വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന 32കാരിയാണ് ബലാത്സംഗത്തിനിരയായത്.
ഷഹ്ദാരയ്ക്കും പഴയ ദില്ലി റെയില്‍വെ സ്റ്റേഷനുമിടയിലാണ് സംഭവം.അഞ്ച് സ്ത്രീകള്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു. ഇവരില്‍ നാലുപേര്‍ ഷഹ്ദാര റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി.

ഇവിടെ നിന്ന് മൂന്നു പുരുഷന്മാര്‍ വനിതാ കമ്പാര്‍ട്ട്‌മെന്റില്‍ കയറി. രണ്ടു പേര്‍ യുവതിയുടെ ബാഗടക്കമുള്ള വസ്തുവകകള്‍ കൈക്കലാക്കി കടക്കുകയായിരുന്നു. മൂന്നാമത്തെയാള്‍ ഇവരെ മര്‍ദിച്ച ശേഷം പീഡിപ്പിച്ചെന്നാണ് പരാതി. ബിഹാര്‍ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയായത്. ദില്ലിയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍.
രണ്ട് പോലീസ് കോണ്‍സറ്റബിള്‍മാര്‍ കമ്പാര്‍ട്ട്‌മെന്റില്‍ കയറിയിരുന്നു. സംഭവം കണ്ട ഇവര്‍ ഉടന്‍ തന്നെ പ്രതിയെ കീഴ്‌പ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. 25 വയസുളള ഷഹ്ബാസാണ് പ്രതി. പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications