മോഷണത്തിനിരയാക്കിയശേഷം സ്ത്രീയെ ട്രെയിനില്‍നിന്നും വലിച്ചെറിഞ്ഞു
ലക്‌നൗ: മോഷണത്തിനിരയാക്കിയശേഷം സ്ത്രീയെ ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞു. ചപ്ര ലക്‌നൗ എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. ചിത്തബരാഗാവ് സ്റ്റേഷന് സമീപത്തുവെച്ചായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു. ചപ്ര വാരാണസി സെക്ഷനില്‍ ഉള്‍പ്പെടുന്ന റെയില്‍മാര്‍ഗമാണിത്.
ആക്രമണത്തിനിരയായ പൂനം മൗര്യ എന്ന സ്ത്രീയെ ഗുരുതരമായ പരിക്കുകളോടുകൂടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് സൂപ്രണ്ട് എസ് എ പങ്കജ് വ്യക്തമാക്കി. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ഭര്‍ത്താവിനൊപ്പം വാരാണസില്‍ ചികിത്സയ്ക്കായി പോവുകയായിരുന്ന സ്ത്രീയാണ് ദുരന്തത്തിനിരയായത്. കൊലപാതക ശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പ്രദേശത്ത് ട്രെയിനുകളില്‍ വ്യാപകമായ കവര്‍ച്ച നടക്കുന്നുണ്ടെന്ന് നേരത്തെയും പോലീസിന് പരാതി ലഭിച്ചിരുന്നു.
വാരാണസിയിലേക്ക് യാത്ര പോകുന്നവരാണ് മിക്കപ്പോഴും കവര്‍ച്ചയ്ക്ക് ഇരയാകുന്നത്. മിക്ക കേസുകളിലും അന്വേഷണത്തിലെ വീഴ്ചമൂലം പ്രതികളെ കണ്ടെത്താന്‍ കഴിയാറില്ല. അതുകൊണ്ടുതന്നെ കവര്‍ച്ചയ്ക്കും ആക്രമണത്തിനും ഇരയാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.












Click it and Unblock the Notifications