പാളത്തില്‍ തലവെച്ച് യാത്രക്കാരന്‍; ജീവന്‍ പണയം വെച്ച് രക്ഷിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥ, വീഡിയോ
കൊല്‍ക്കത്ത: റെയില്‍വേ ട്രാക്കില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യാത്രക്കാരനെ സാഹസികമായി രക്ഷപ്പെടുത്തി വനിതാ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥ. പശ്ചിമ ബംഗാളിലെ പൂര്‍വ മേദിനിപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
റെയില്‍വേ പ്ലാറ്റ്ഫോമില്‍ ഒരാള്‍ നില്‍ക്കുന്നതും പെട്ടെന്ന് ട്രാക്കില്‍ ഇറങ്ങി കിടക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ട്രാക്കില്‍ തലവെച്ച് കിടക്കുന്നത് കണ്ട ആര്‍ പി എഫ് കോണ്‍സ്റ്റബിള്‍ കെ സുമതിയാണ് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് സുമതി യാത്രക്കാരനെ പാളത്തില്‍ നിന്ന് വലിച്ച് മാറ്റുകയായിരുന്നു.

ഇതിനിടെ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന രണ്ട് പേരും സുമതിയെ സഹായിക്കാനായി ഓടിയെത്തുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്. യാത്രക്കാരനെ രക്ഷിച്ച ആര്‍ പി എഫ് ഉദ്യോഗസ്ഥയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. സ്വന്തം ജോലിയോടുള്ള മഹത്തായ സമര്‍പ്പണമാണ് സുമതിയില്‍ നിന്നുണ്ടായത് എന്ന് ഒരാള്‍ കമന്റ് ചെയ്തു.
#RPF Lady Constable K Sumathi fearlessly pulled a person off the track, moments before a speeding train passes by at Purwa Medinipur railway station.
— RPF INDIA (@RPF_INDIA) June 8, 2023
Kudus to her commitment towards #passengersafety.#MissionJeevanRaksha #FearlessProtector pic.twitter.com/yEdrEb48Tg
ഞൊടിയിടയില്‍ പ്രവര്‍ത്തിച്ച സുമതി ഒരാളുടെ ജീവനാണ് തിരികെ നല്‍കിയിരിക്കുന്നത്. എന്നാല്‍ ആത്മഹത്യക്ക് ശ്രമിച്ച ആളെ കുറിച്ചോര്‍ത്ത് ഖേദമുണ്ടെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്. ഹൃദയസ്പര്‍ശിയായ വീഡിയോ, സുമതിക്ക് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ധീരയാണ് എന്നാണ് മറ്റൊരാളുടെ കമന്റ്.












Click it and Unblock the Notifications