ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയെ പെണ്‍കുട്ടി ട്രെയിനിടിച്ചു മരിച്ചു
ഭോപ്പാല്‍: മധ്യപ്രദേശിയ ദാതിയ ജില്ലയില്‍ ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടിയ പെണ്‍കുട്ടി ട്രെയിനിടിച്ചു മരിച്ചതായി റിപ്പോര്‍ട്ട്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയാണ് ദാരുണമായി മരിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് മകളെ പിന്തുടര്‍ന്നെന്നും ഇവരില്‍നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു അപകടമെന്നും പെണ്‍കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചശേഷമായിരുന്നു പിതാവ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഇപ്പോള്‍ സാധിക്കില്ലെന്നാണ് പോലീസിന്റെ പക്ഷം. പിതാവ് നേരത്തെ മറ്റൊരു സംഭവമാണ് ഇതുമായി ബന്ധപ്പെട്ട് വിശദീകരിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.

രാവിലെ 5.30ഓടെ പെണ്‍കുട്ടി പ്രാഥമിക കര്‍മം നിര്‍വഹിക്കാനായാണ് വീട്ടില്‍നിന്നും പുറത്തിറങ്ങിയത്. ഈസമയത്തായിരുന്നു അക്രമം. പെണ്‍കുട്ടിയുടെ ബന്ധുവായ സ്ത്രീ ആക്രമിക്കുന്നത് കണ്ടെന്നും പിതാവ് പറയുന്നുണ്ട്. ഗ്രാമത്തിലെ മിക്ക വീട്ടുകാര്‍ക്കും കക്കൂസുകളില്ല. പൊതുസ്ഥലത്താണ് പ്രാഥമിക കൃത്യം നിര്‍വഹിക്കാനെത്തുന്നത്. മധ്യപ്രദേശ് സര്‍ക്കാര്‍ പല പദ്ധതികളും ഇതിനായി തയ്യാറാക്കിയെങ്കിലും പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മിക്കാന്‍ സര്‍ക്കാരിന് ഇതുവരെയായി കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications