കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ ശരീരം ക്ഷേത്രമാണെന്ന് ആരോഗ്യമന്ത്രി

  • By Aswathi
Google Oneindia Malayalam News

ദില്ലി: പീഡനങ്ങള്‍ വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ സ്ത്രീയെന്ന് പറയാന്‍ പോലും പുരുഷന്മാര്‍ ഭയക്കണം. പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കന്മാര്‍. വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനത്തെ കുറിച്ച് പ്രസ്താവനകള്‍ നടത്തി വെട്ടിലായ നേതാക്കള്‍ കേന്ദ്രത്തില്‍ ഏറെയാണ്. അക്കൂട്ടത്തില്‍ ഇപ്പോള്‍ കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഹര്‍ഷവര്‍ദ്ധനും.

സ്ത്രീ ശരീരത്തെ ക്ഷേത്രവുമായി സാമ്യപ്പെടുത്തിയതാണ് ഹര്‍ഷ വര്‍ധന് വിനയായത്. ദില്ലിയിലെ ഒരു വനിതാ കോളേജിന്റെ ജൂബിലി ആഘോഷത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹര്‍ഷവര്‍ദ്ധന്‍ സ്ത്രീ ശരീരം അമ്പലം പോലെയാണെന്ന് പറഞ്ഞത്.

harsh-vardhan

സ്ത്രീ ശരീരം ക്ഷേത്രം പോലെയാണ് രാജ്യത്തെ പുരോഗമനത്തന് സ്ത്രീകള്‍ പ്രധാന പങ്കുവഹിക്കുന്നു. അവരുടെ ശരീരം ആരോഗ്യത്തോടെ സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഓരോ സ്ത്രീയും കുടുംബത്തില്‍ നിരവധി റോളുകള്‍ ചെയ്യുന്നുണ്ട്. അമ്മയും അധ്യാപികയുമാണ്. മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവളാണ് എന്നൊക്കെ പറഞ്ഞ് വനിതാ കോളേജില്‍ പ്രസംഗിച്ചതാണ് പ്രശ്‌നമായത്.

ഹര്‍ഷവര്‍ദ്ധന്റെ വിശേഷണം സോഷ്യല്‍ മീഡിയയല്‍ വിവദമായി. സ്ത്രീ ശരീരം രാജ്യത്തിന്റെ ക്ഷേത്രമല്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. അവളുടെ ശരീരം സംരക്ഷിക്കേണ്ടത് കുടുംബത്തിന്റെയോ രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ക്ഷേമത്തിന് വേണ്ടിയല്ലെന്നും മറിച്ച് സ്വന്തം ക്ഷേമത്തിന് വേണ്ടിയാണെന്നുമാണ് വിമര്‍ശനങ്ങള്‍.

English summary
Union Health Minister Harsh Vardhan, who has been at the centre of many controversies recently, kicked up yet another storm on social media on Thursday with his reference to a women's body as a temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X