ആണ്‍കുട്ടി ജനിക്കാന്‍ 5വയസുകാരിയെ ബലി നല്‍കി
നളന്ദ: ഈ ഇരുപത്തിനാലാം നൂറ്റാണ്ടിലും അന്തവിശ്വാസങ്ങള്‍ക്ക് ഒരു കുറവുമില്ല. അതിന് ബലിയേടാകുന്നത് പിഞ്ചു കുഞ്ഞുങ്ങളാണെന്നതാണ് ഏറെ വേദനാജനകം. ഇത്തവണ ദുര്‍മന്ത്രവാദത്തിനും അന്തവിശ്വാസത്തിനും ഇരയായത് അഞ്ചു വയസ്സുകാരിയായ ബാലിക
ബീഹാറിലെ നളന്ദയിലാണ് സംഭവം. ആണ്‍ കുഞ്ഞ് ജനിക്കാന്‍ വേണ്ടി ബന്ധുവായ പെണ്‍കുട്ടിയെ ബലി നല്‍കിയ യുവതി അറസ്റ്റിലായി. സുധ എന്ന സ്ത്രീയാണ് പൊലീസ് അന്വേഷണത്തില്‍ പിടിയിലായത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. സുധയുടെ വീട്ടിലേക്ക് പോയ പെണ്‍കുട്ടി പിന്നെ തിരിച്ചുവന്നില്ല. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുധയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ആണ്‍കുഞ്ഞ് ജനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലി നല്‍കണമെന്ന് ഒരു ദുര്‍മന്ത്രവാദി പറഞ്ഞത് വിശ്വസിച്ചാണ് യുവതി അഞ്ച് വയസ്സുകാരിയെ ബലി നല്‍കിയത്. ബലി നല്‍കേണ്ട സമയവും മന്ത്രവാദി കുറിച്ചുകൊടുത്തിരുന്നവത്രെ.
ചോദ്യം ചെയ്യലില്‍ പ്രതി കുറ്റങ്ങളെല്ലാം തുറന്നു പറഞ്ഞു. കുട്ടിയെ കഴുത്തു ഞെരിച്ച് കൊന്ന് വീട്ടിനകത്ത് ഒരു പെട്ടിക്കുള്ളില്‍ സൂക്ഷിച്ചു വച്ചിരിക്കുകയായിരുന്നു. മന്ത്രവാദിക്കായും പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications