'മകനെ' കിട്ടാന്‍ യുവതി മരുമകളെ ബലികൊടുത്തു
നളന്ദ: ആണ്‍കുട്ടി ജനിക്കാന്‍ വേണ്ടി മരുമകളെ ബലികൊടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. മന്ത്രവാദിയുടെ ഉപദേശപ്രകാരമാണ് പ്രായപൂര്‍ത്തിയാകാത്ത മരുമകളെ ഇവര്‍ ബലി നല്‍കിയത്. നവരാത്രിയുടെ എട്ടാം നാളായ തിങ്കളാഴ്ചയായിരുന്നു സംഭവം. ബീഹാറിലെ നളന്ദയിലാണ് ഈ ക്രൂരകൃത്യം നടന്നത്.
ആണ്‍കുട്ടിയെ ഗര്‍ഭം ധരിക്കുന്നതിന് വേണ്ടി സുധ എന്ന യുവതിയാണ് അഞ്ച് വയസ്സുകാരിയായ മരുമകള്‍ പ്രിയയെ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച സുധയുടെ വീട്ടിലേക്ക് പോയതായിരുന്നു പ്രിയ. എന്നാല്‍ കുട്ടി പിന്നീട് തിരിച്ചുവന്നില്ല. കുട്ടിയെ കാണാതായതോടെ പരിഭ്രമിച്ച മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് സുധയുടെ വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സുധ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ആണ്‍കുട്ടിയെ കിട്ടാനുള്ള ആഗ്രഹം കൊണ്ട് സുധ പ്രിയയെ വക വരുത്തുകയായിരുന്നു.
നവരാത്രിയുടെ എട്ടാം നാളില്‍ ഒരു പെണ്‍കുഞ്ഞിനെ ബലി കൊടുത്താല്‍ ആണ്‍കുട്ടി ജനിക്കുമെന്ന് ഒരു മന്ത്രിവാദി പറഞ്ഞതനുസരിച്ചാണ് സുധ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്. പ്രിയയെ കൊന്ന് വീട്ടിനുള്ളില്‍ ഒരു പെട്ടിയിലിട്ട് സൂക്ഷിക്കുകയായിരുന്നു.












Click it and Unblock the Notifications