Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഎഎസ്സുകാരന്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി

Rape
ജയ്പൂര്‍: ഐഎഎസ് വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയെ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ ഏഴ് മാസത്തോളം ലൈംഗികമായി ഉപയോഗിച്ചെന്ന് പരാതി. രാജസ്ഥാനിലെ മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍ ബിബി മൊഹന്തിക്കെതിരെയാണ് പരാതി.

പരാതി കൈപ്പറ്റിയ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.

ഐഎഎസ് പരീക്ഷ പാസാകാന്‍ വേണ്ട സഹായങ്ങള്‍ ചെയ്തു തരാം എന്നായിരുന്നു മൊഹന്തിയുടെ വാഗ്ദാനം. കൂടാതെ പരീക്ഷ കഴിഞ്ഞാല്‍ വിവാഹം കഴിക്കാമെന്നും ഇദ്ദേഹം 22 കാരിയായ യുവതിക്ക് ഉറപ്പ് നല്‍കിയിരുന്നത്രെ.

പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. മൊഹന്തിയും യുവതിയും ഒരുമിച്ച് താമസിച്ചു എന്ന് പറയപ്പെടുന്ന ഭരത്പുര്‍, ഗോവ, ചെന്നൈ, ആഗ്ര എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ അന്വേഷണ സംഘം നേരിട്ടെതേതി വിവരം ശേഖരിക്കും. ഇതിനിടെ പെണ്‍കുട്ടിയെ ആദ്യമായി ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന് പറയുന്ന മൊഹന്തിയുടെ ഫ്‌ലാറ്റ് പോലീസ് സീല്‍ ചെയ്തു.

പരാതി നല്‍കിയതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്നാണ് യുവതി പറയുന്നത്. പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്. കേസന്വേഷണത്തിന്റെ പുരോഗതി അറിയിക്കണം എന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട് ഇവര്‍.

ഇതിനിടെ ഭര്‍ത്താവിന് പിന്തുണയുമായി മൊഹന്തിയുടെ ഭാര്യ മീത്ത മൊഹന്തി രംഗത്തെത്തി. തന്റെ ഭര്‍ത്താവിനെ കുടുക്കാന്‍ വേണ്ടി പെണ്‍കുട്ടി കള്ള പരാതി സൃഷ്ടിക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. സംഭവം വിവാദമായതോടെ മൊഹന്തിയുടെ ആരോഗ്യനില തകരാറിലായെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും ഇവര്‍ അറിയിച്ചു.

എന്തായാലും പോലീസ് ഇതുവരെ ബിബി മൊഹന്തിയെ ചോദ്യം ചെയ്തിട്ടില്ല. കേസില്‍ ചില വിശദാംശങ്ങള്‍ കൂടി ലഭ്യമാകാനുണ്ടെന്നും അതിന് ശേഷം മാത്രമേ ഐഎഎസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+