Get Updates
Get notified of breaking news, exclusive insights, and must-see stories!

മേയ്ക്കപ്പ് ചെയ്യാന്‍ ഭര്‍ത്താവ് പണം നല്‍കുന്നില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി!!

പരസ്പരം ഒരുമയോടെ ജീവിക്കാൻ സാധിക്കുന്നില്ലെങ്കിൽ വിവാഹ മോചനം തന്നെയാണ് പരിഹാരം. പലകാരണങ്ങൾ കൊണ്ട് ദമ്പതികൾ ബന്ധം വേർപ്പെടുത്താറുണ്ട്. ഇപ്പോൾ ഒരു യുവതി വിവാഹ മോചനത്തിന് അപേക്ഷ നൽകിയിരിക്കുകയാണ്. എന്നാൽ കാരണം കേട്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടുപോകും.

ഇത്ര ചെറിയ കാരണത്തിനാണോ വിവാഹ മോചനം തേടുന്നതെന്ന് ചോദിച്ചുപോകും. എന്നാൽ യുവതിക്ക് ഇത് നിസാരമല്ല...എന്താണ് ഈ യുവതി നേരിട്ട പ്രശ്നം എന്നും വിവനാഹ മോചനത്തിനായുള്ള കാരണം എന്താണെന്നും വിശദമായി അറിയാം....

1

ബ്യൂട്ടി പാർലറിൽ പോകുന്നതിനും മേക്കപ്പ് സാധനങ്ങൾ വാങ്ങാനും ഭർത്താവ് പണം നൽകുന്നില്ലെന്ന് ആരോപിച്ച് ആണ് യുവതി വിവാഹമോചനത്തിന് അപേക്ഷ നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലെ അലിഗഢിൽ ആണ് ഈ സംഭവം. തന്റെ രൂപം നല്ലതല്ലെന്നും അതിനാൽ തന്നെ കൂടെ നിർത്താനാകില്ലെന്നും ഭർത്താവ് പറഞ്ഞതായും യുവതി അപേക്ഷയിൽ പറയുന്നു.

2

2015ലാണ് ഡൽഹിയിൽ സ്വദേശിയും സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായ അമിതുമായി യുവതി വിവാഹിതയാകുന്നത്. മൂന്ന് വർഷം മുമ്പ് ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്ന് വേർ പിരിഞ്ഞ് താമസം തുടങ്ങി. ഭർത്താവ് ചെലവിനുള്ള പണമോ മേക്കപ്പ് സാധനങ്ങൾ വാങ്ങാനുള്ള പണമോ നൽകുന്നില്ലെന്ന് ഭാര്യ ആരോപിക്കുന്നു. ഇതിന് പുറമെ യുവാവിന്റെ അമ്മയ്ക്കും അച്ഛനുമെതിരെ ഗുരുതര ആരോപണങ്ങളും യുവതി ഉന്നയിച്ചിട്ടുണ്ട്.

3

ഇരുവരും ചേർന്ന് രാത്രി വീട്ടിൽ നിന്നും പുറത്താക്കിയെന്നാണ് യുവതിയുടെ ആരോപണം. വിവാഹം കഴിഞ്ഞിട്ട് ഏഴ് വർഷം കഴിഞ്ഞിട്ടും യുവതിക്ക് അമ്മയാകാൻ കഴിഞ്ഞിരുന്നില്ല. ഇത് പ്രശ്നങ്ങളുടെ ആക്കം കൂട്ടി. ഡോക്ടറിനെ കണ്ടപ്പോൾ ഓപ്പറേഷൻ നടത്തണമെന്ന് നിർദ്ദേശിച്ചു. പണം തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം നിരസിക്കുകയും അസഭ്യം പറയുകയും ചെയ്തതായി യുവതി ആക്ഷേപിക്കുന്നു.

4

യുവതി പറയുന്നത്:

'ഭർത്താവിനോട് മേക്കപ്പ് ചെയ്യാൻ പണം ചോദിച്ചപ്പോൾ അയാൾ സമ്മതിച്ചില്ല. വീട്ടുചെലവിനുപോലും പണം നൽകിയില്ല. അമ്മായിയമ്മയും അമ്മായിയപ്പനും ഭർത്താവിനെ പിന്തുണയ്ക്കുന്നു. അവന്റെ വീട്ടിൽ താമസിക്കാൻ ഞാൻ യോഗ്യ അല്ലെന്നും ഞാൻ അർഹയല്ലെന്നും ഭർത്താവ് പറയുന്നു. അതുകൊണ്ടാണ് എനിക്ക് അവന്റെ കൂടെ ജീവിക്കാൻ പറ്റാത്തത്.' ഒരു ദിവസം അമ്മായിയമ്മയും അമ്മായിയപ്പനും ഭർത്താവും ചേർന്ന് രാത്രി 11.30 ന് തന്നെ വീട്ടിൽ നിന്ന് പുറത്താക്കിയതായി യുവതി ആരോപിക്കുന്നു.

5

ഞാൻ അമ്മായിയമ്മയോടും അമ്മായിയപ്പനോടും പറഞ്ഞു ഞാൻ നിങ്ങളുടെ മകളെപ്പോലെയാണെന്ന്. എന്നിട്ടും അവർ ഞാൻ പറയുന്നത് കേട്ടില്ല. മാതാപിതാക്കളോട് കാര്യം പറഞ്ഞപ്പോൾ ചെറിയ കാര്യമാണെന്നാണ് അവരും പറഞ്ഞത്. ഇതെല്ലാം എല്ലാ വീട്ടിലും സംഭവിക്കുന്നുവെന്ന് പറയുനു്നു. ആ ആളുകളും എന്നെ സഹായിച്ചില്ല.

9

വിവാഹം കഴിഞ്ഞിട്ട് 7 വർഷമായി എന്നാണ് യുവതി പറയുന്നത്. പക്ഷേ, അവർക്ക് അമ്മയാകാൻ കഴിഞ്ഞില്ല. ഇതിനായി ഡോക്ടറെ കണ്ട് ചികിത്സയും ഓപ്പറേഷനും നടത്തി. സഹോദരിയാണ് ചികിൽസാ ചെലവുകൾ വഹിച്ചത്. പണം തരാൻ ഭർത്താവിനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിക്കുകയും അപമാനിക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+